Latest News

പാ രഞ്ജിത്ത് പ്രണയചിത്രം നച്ചത്തിരം നഗര്‍ഗിരതിന്റെ ട്രെയിലര്‍ പുറത്ത്; കാളിദാസ് ജയറാം നായകനാകുന്ന റൊമാന്റിക് മ്യൂസിക്കല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
 പാ രഞ്ജിത്ത് പ്രണയചിത്രം നച്ചത്തിരം നഗര്‍ഗിരതിന്റെ ട്രെയിലര്‍ പുറത്ത്; കാളിദാസ് ജയറാം നായകനാകുന്ന റൊമാന്റിക് മ്യൂസിക്കല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

സാര്‍പ്പട്ടൈ പരമ്പരൈ എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രം കൂടിയാണിത്. കാളിദാസ് ജയറാം, ദുഷാര വിജയന്‍, കലൈയരസന്‍ എന്നിവരാണ് പ്രധാന റോളുകളില്‍. ഓഗസ്റ് 31 ന് സിനിമ തീയറ്ററുകളിലെത്തും.

ചിത്രം റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാകും എന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന.ചെന്നൈയിലെ ഒരു തിയറ്റര്‍ ഗ്രൂപ്പ് പുതിയ കാലത്തെ പ്രണയം ഇതിവൃത്തമാക്കി ഒരു നാടകം പ്ലാന്‍ ചെയ്യുന്നതാണ് ട്രെയിലറിന്റെ തുടക്കം.

കലൈയരശന്‍, ദുഷാര വിജയന്‍, ഹരി കൃഷ്ണന്‍, വിനോദ്, സുബത്ര റോബര്‍ട്ട്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു, ജ്ഞാനപ്രസാദ്, വിന്‍സു റേച്ചല്‍ സാം, അര്‍ജുന്‍ പ്രഭാകരന്‍,  സ്റ്റീഫന്‍ രാജ്, ഷെറിന്‍ സെലിന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കമല്‍ഹാസന്‍ നായകനായ 'വിക്രം' ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം . ഇതിനു മുന്‍പ് അഭിനയിച്ച 'പുത്തം പുതു കാലെ', 'പാവ കഥൈകള്‍' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കിഷോര്‍ കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍ തേന്‍മ, എഡിറ്റര്‍ സെല്‍വ ആര്‍കെ, കലാസംവിധാനം എല്‍ ജയരഗു,സൗണ്ട് ഡിസൈനര്‍ ആന്റണി ബിജെ റൂബന്‍, സ്റ്റണ്ട് 'സ്റ്റണര്‍' സാം,ഗാനരചന ഉമാദേവി, അറിവ്,കൊറിയോഗ്രാഫര്‍ സാന്‍ഡി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Natchathiram Nagargiradhu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES