Latest News

സൂപ്പറായിരിക്കുന്നു കണ്ണായെന്ന് പാര്‍വ്വതി; വിവാഹ വേഷത്തില്‍ പുഷ് അപ്പ് യെ്ത് കാളിദാസ്; പഞ്ചകച്ചം സ്‌റ്റൈലില്‍ മുണ്ടും മേല്‍മുണ്ടും ധരിച്ച് രാജകുമാരനായി ഒരുങ്ങി കാളിദാസ്; വിവാഹ ഒരുക്കങ്ങളും സന്തോഷവും കോര്‍ത്തിണക്കിയ വിവാഹ വീഡിയോ പുറത്ത്

Malayalilife
സൂപ്പറായിരിക്കുന്നു കണ്ണായെന്ന്  പാര്‍വ്വതി; വിവാഹ വേഷത്തില്‍ പുഷ് അപ്പ് യെ്ത് കാളിദാസ്; പഞ്ചകച്ചം സ്‌റ്റൈലില്‍ മുണ്ടും മേല്‍മുണ്ടും ധരിച്ച് രാജകുമാരനായി ഒരുങ്ങി കാളിദാസ്; വിവാഹ ഒരുക്കങ്ങളും സന്തോഷവും കോര്‍ത്തിണക്കിയ വിവാഹ വീഡിയോ പുറത്ത്

ഴിഞ്ഞ ദിവസമാണ് നടന്‍ കാളിദാസ് ജയറാം വിവാഹിതനായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്ന തരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതപങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച ചെന്നൈയിലാണ് ഇരുവരുടേയും വിവാഹവിരുന്ന് നടക്കുക...ഇപ്പോഴിതാ ഇവരുടെ വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുടെ വീഡിയോ തരംഗമാകുകയാണ്.  

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാര്‍വതിയെ കാണിച്ചുകൊണ്ടാണ് തുടങ്ങുന്നത്. 'കണ്ണാ നന്നായിരിക്കുന്നു' എന്നുപറഞ്ഞാണ് പാര്‍വതി പഞ്ചകച്ചം രീതിയില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്ന കാളിദാസിന്റെ അടുത്തേയ്ക്ക് പോകുന്നത്. 

പിന്നീടതില്‍ താരിണിയെയാണ് കാണിക്കുന്നത്. പീച്ച് നിറത്തിലുള്ള സാരി ധരിച്ച് സുന്ദരിയായി നില്‍ക്കുകയാണ് താരിണി. പീച്ച് നിറമുള്ള സ്വര്‍ണ നൂലില്‍ ഹെവി വര്‍ക് ചെയ്ത സാരിയായിരുന്നു താരിണിയുടേത്. ദൃശ്യങ്ങളില്‍ പിന്നെ കാണിക്കുന്നത് കാളിദാസ് പുഷ് അപ്പ് ചെയ്യുന്നതാണ്. അതെല്ലാം കണ്ട് ആസ്വദിച്ച് മാളവികയുടെ ഭര്‍ത്താവ് നവനീത് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.വരനും വധുവും ഒരുങ്ങുന്നതും പാര്‍വതിയും ജയറാമും മാളവികയും ഭര്‍ത്താവ് നവനീതും കാളിദാസിനെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

സാധാരണയായി ഒരുങ്ങാന്‍ തരിണി മൂന്ന് മണിക്കൂറെങ്കിലും എടുക്കാറുണ്ടെന്നും ഇന്ന് സ്വന്തം വിവാഹത്തിന് അവള്‍ എത്ര നേരമെടുക്കും എന്നത് താന്‍ നോക്കി ഇരിക്കുകയയാണെന്നും കാളിദാസ് ചിരിയോടെ പറയുന്നു. വിവാഹവേഷത്തില്‍ കാളിദാസിനെ കണ്ടപ്പോള്‍ 'താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു' എന്നായിരുന്നു തരിണിയുടെ പ്രതികരണം..

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ട് പരമ്പരാഗത രീതിയില്‍ ഉടുത്ത് ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മേല്‍മുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തില്‍ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്‌റ്റൈലിലാണ് മുണ്ടുടുത്തത്. ഒപ്പം ചുവപ്പു കസവുമുണ്ട് മേല്‍മുണ്ടായി ധരിച്ചിരുന്നു കാളിദാസ്.

പീച്ച് നിറത്തിലുള്ള സാരിയായിരുന്നു താരിണിയുടെ ഔട്ട്ഫിറ്റ്. പേസ്റ്റല്‍ ഡീപ്പ് ഓറഞ്ച് സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. സാരിക്ക് ഇണങ്ങുന്ന തരത്തില്‍ ഒരു ഹെവി ചോക്കറും ലോങ് ചെയിനും അതിനു ചേരുന്ന ചുട്ടിയും ജിമിക്കിയും ഒപ്പം മാങ്ങാമാലയുമാണ് തരിണി വിവാഹത്തിനായി തെരഞ്ഞെടുത്തിരുന്നത്. 

ഒപ്പം ഹിപ് ബെല്‍റ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്. കഴിഞ്ഞ ദിവസം തന്നെ വധുവിനും കൂട്ടര്‍ക്കുമൊപ്പം കാളിദാസും കുടുംബവും ഗുരുവായൂരില്‍ എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ആരാധകരും പ്രേക്ഷകരുമെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്.

 

kalidas jayaram wedding preparations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES