Latest News

സാമന്തയുമായി വേര്‍പിരിഞ്ഞ നാഗചൈതന്യ രണ്ടാം വിവാഹത്തിന്; നടന് വേണ്ടി പെണ്ണിനെ കണ്ടെത്തി നാഗാര്‍ജ്ജുന; വധു ബിസിനസ് കുടുംബത്തില്‍ നിന്നെന്നും സൂചന

Malayalilife
 സാമന്തയുമായി വേര്‍പിരിഞ്ഞ നാഗചൈതന്യ രണ്ടാം വിവാഹത്തിന്; നടന് വേണ്ടി പെണ്ണിനെ കണ്ടെത്തി നാഗാര്‍ജ്ജുന; വധു ബിസിനസ് കുടുംബത്തില്‍ നിന്നെന്നും സൂചന

വര്‍ഷങ്ങളായുള്ള പ്രണയത്തിന് ശേഷം 2017ലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. എന്നാല്‍, 2021ല്‍ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അച്ഛന്‍ നാഗാര്‍ജുന മുന്‍കയ്യെടുത്താണ് നടന്റെ വിവാഹം ആലോചിക്കുന്നത്. ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. എന്നാല്‍ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ല എന്നതിനാലും വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ആരാധകരും

സാമന്തയുമായുള്ള വേര്‍പിരിയലിന് ശേഷം പ്രശസ്ത തെന്നിന്ത്യന്‍ താരം ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നിരുന്നു. പല ഇവന്റുകള്‍ക്കും ഇവര്‍ ഒന്നിച്ച് പങ്കെടുത്തതാണ് സംശയത്തിന് കാരണമായത്. നാഗചൈതന്യ തന്റെ പുതിയ വീട്ടിലേയ്ക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു

്.
 

Naga Chaitanyas Second Marriage To A Girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES