Latest News

അഭിനയത്തിന് പിന്നാലെ കൃഷിയിലും ഒരു കൈ നോക്കാന്‍ ധ്യാന്‍; അച്ഛന് പിന്നാലെ കണ്ടനാട് പാടത്തില്‍ ഇത്തവണ വിത്തിറക്കാന്‍ മകനെത്തും

Malayalilife
അഭിനയത്തിന് പിന്നാലെ കൃഷിയിലും ഒരു കൈ നോക്കാന്‍ ധ്യാന്‍; അച്ഛന് പിന്നാലെ കണ്ടനാട് പാടത്തില്‍ ഇത്തവണ വിത്തിറക്കാന്‍ മകനെത്തും

അച്ഛന്‍ പാത പിന്തുടര്‍ന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയിലേക്ക്. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തില്‍ ധ്യാനിന്റെ നേതൃത്വത്തില്‍ലാണ് ഇക്കൊല്ലം നെല്‍കൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്തുവന്നത്. ചൊവ്വാഴ്ചയാണ് വിത്ത് വിതയ്ക്കല്‍. ഇതിനായി പാടശേഖരം ഉഴുത് ഒരുക്കിക്കഴിഞ്ഞു.

പുന്നച്ചാല്‍ പാടശേഖരത്തിന് ചേര്‍ന്നു തന്നെയാണ് ശ്രീനിവാസന്‍ കുടുംബസമേതം താമസിക്കുന്നതും. സാജു കുര്യന്‍, മനു ഫിലിപ്പ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 80 ഏക്കറിലാണ് ഇത്തവണ നെല്‍കൃഷി ചെയ്യുന്നതെന്ന് മനു ഫിലിപ്പ് പറഞ്ഞു.

ഉദയംപേരൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍, എംഎഫ്സി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10-ന് നടക്കുന്ന വിത മഹോത്സവം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി അധ്യക്ഷയാകും. ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, മണികണ്ഠന്‍ ആചാരി, മധ്യ കേരള ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഫൗണ്ടര്‍ ജോര്‍ജ് കുളങ്ങര എന്നിവര്‍ മുഖ്യാതിഥികളാകും.

dhyan sreenivasan farming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES