മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍. മാധവ് എന്നാണ് മകനെ പേര് നല്‍കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ഞിന്റെ പിറന്നാള്‍ നടന്‍ ആഘോഷിച്ചത്. ഭാര്യ ഐശ്വര്യയ്ക്കും മകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുളള ചിത്രങ്ങളാണ് വിഷ്ണു ഷെയര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളായ സാജന്‍ പള്ളുരുത്തി, ഷാഹിദ് മനക്കപടി, രശ്മി അനില്‍ എന്നിവര്‍ മാധവിനു കമന്റ് ബോക്സില്‍ ആശംസകളറിയിച്ചിട്ടുണ്ട്. കുഞ്ഞു മാധവിനു രണ്ടു വയസ്സായിരിക്കുന്നുഎന്ന അടിക്കുറിപ്പാണ് വിഷ്ണു ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
2020 ഫെബ്രുവരിയിലാണ് ഐശ്വര്യയെ വിഷ്ണു വിവാഹം ചെയ്തത്. ഒക്ടോബറിലാണ് അച്ഛനായ സന്തോഷം വിഷ്ണു ആരാധകരുമായ പങ്കുവച്ചത്.ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നു പോകാന്‍ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ, എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു മകനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തത്.
ബാലനടനായി എത്തിയ വിഷ്ണു 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍', 'ഒരു യമണ്ടന്‍ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.'കട്ടപ്പനയിലെ ഋത്വിക് റോഷന്‍', 'വികടകുമാരന്‍', 'നിത്യഹരിതനായകന്‍', തുടങ്ങി അനവധി ചിത്രങ്ങളില്‍ വിഷ്ണു അഭിനയിച്ചു. രണ്ട്, റെഡ് റിവര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു. ശലമോന്‍ ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം.