നടന്‍ വിജയിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് വാരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനങ്ങള്‍ വന്‍ ഹിറ്റായി മാറിയിരുന്നു. 'രഞ്ജിതമേ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് പിന്നാലെ സെന്‍സേഷണല്‍ ഹിറ്റായിരിക്കുകയാണ് 'തീ ഇത് ദളപതി' സോംഗ്.
ഇപ്പോഴിതാ വിജയ് ചിത്രം വാരിസിനു വേണ്ടി നടന്‍ സിമ്പു ' തീ ദളപതി' എന്ന പാട്ട് പാടിയത് പ്രതിഫലം വാങ്ങാതെയാണെന്ന് എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ വച്ചാണ് വിജയ് ഇക്കാര്യം പറഞ്ഞത്. സിമ്പുവിന്റെ പാട്ട് തന്നെ ഏറെ സ്പര്‍ശിച്ചെന്നും തനിക്കു വേണ്ടി ഗാനം ആലപിച്ചതിന് സിമ്പുവിനോട് നന്ദി അറിയിക്കുകയാണെന്നും വിജയ് വേദിയില്‍ വച്ച് പറയുകയായിരുന്നു.
എസ്. തമന്റെ സംഗീതസംവിധാനത്തില്‍ ഒരുങ്ങിയ പാട്ടാണ് ' തീ ദളപതി'. ആലാപനമികവ് കൊണ്ടു ശ്രദ്ധിക്കപ്പെട്ട ഗാനം മൂന്ന് കോടിയിലേറെ പ്രേക്ഷകരെ നേടി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വിവേക് ആണ് പാട്ടിനു വരികള്‍ ഒരുക്കിയത്.
വംശി പൈടിപ്പളളിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിസില്‍ രശ്മിക മന്ദാനയാണ് നായിക വേഷത്തില്‍ അവതരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ' വാരിസ്' എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.