നടന്‍ വിജയ്ക്ക് നേരെയുണ്ടായ ആദായനികുതി റെയ്ഡിന് പിന്നാലെ പരക്കുന്ന വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ വിജയ് സേതുപതി.വിജയ്ക്ക് നേരെ ഉണ്ടായ ആദായനികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയില്‍ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ വിജയ്യുടെ മതത്തെ കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്ാണ് വിജയ് സേതുപതി മറുപടി നല്കിയിരിക്കുന്നത്.
പോയി വേറെ പണി നോക്ക്'' (പോയി വേറൈ വേലൈ ഇരുക്കാ പാരുങ്കടാ) എന്നാണ് വിജയ് സേതുപതി കുറിച്ചത്. ...മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതിലും 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയതിലും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗില്‍ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍' എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവര്‍ വിജയ്‌യെ ചോദ്യം ചെയ്തത്. തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ വച്ചും ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തിരുന്നു.