Latest News

അജ്ഞാതന്റെ ആക്രമണത്തില്‍ കണ്ണിനും മുഖത്തും പരിക്കേറ്റ ചിത്രവുമായി നടി വനിത വിജയകുമാര്‍; ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം

Malayalilife
 അജ്ഞാതന്റെ ആക്രമണത്തില്‍ കണ്ണിനും മുഖത്തും പരിക്കേറ്റ ചിത്രവുമായി നടി വനിത വിജയകുമാര്‍; ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം

നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിന് നേരെ ആക്രമണം. നടി തന്നെയാണ് താന്‍ ആക്രമിക്കപ്പെട്ട വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റതിന് ശേഷമുള്ള തന്റെ ചിത്രവും അവര്‍ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. തമിഴ് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥി കൂടിയാണ് വനിത.

ഇവരുടെ മകള്‍ ഇക്കുറി ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്.നിലവിലെ ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വനിതയുടെ ആരോപണം. പ്രദീപ് ഷോയില്‍ നിന്ന് പുറത്താകാന്‍ കാരണം ജോവികയാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വനിത പറഞ്ഞു

'എന്നെ അതിദാരുണമായി ആക്രമിച്ചത് ആരാണെന്ന് ദൈവത്തിന് മാത്രമറിയാം. പ്രദീപ് ആന്റണിയെ പിന്തുണയ്ക്കുന്ന ആരോ ആണ്. ബിഗ് ബോസ് തമിഴ് സീസണ്‍ ഏഴിന് റിവ്യൂ ചെയ്ത് കഴിഞ്ഞ് സഹോദരി സൗമ്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് അടുത്തേയ്ക്ക് നടക്കുകയായിരുന്നു ഞാന്‍. ഈ സമയം എവിടെ നിന്നോ ഒരാള്‍ വന്ന് റെഡ് കാര്‍ഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച ശേഷം ഓടിപ്പോയി'. എന്നാണ് വനിത എക്‌സില്‍ കുറിച്ചത്.

vanitha vijaykumar attacked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക