Latest News

16ാം വയസില്‍ തുടങ്ങിയ പ്രണയം; ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ ജീവിതത്തിലേക്ക്; വിവാഹജീവിതത്തിന് പിന്നാലെ പത്തരമാറ്റ് സീരിയലിലെ നന്ദുവായി മിനിസ്‌ക്രീനിലേക്ക്; നടി ഗോപിക ഗോപന്റെ ജീവിതം

Malayalilife
 16ാം വയസില്‍ തുടങ്ങിയ പ്രണയം; ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ ജീവിതത്തിലേക്ക്; വിവാഹജീവിതത്തിന് പിന്നാലെ പത്തരമാറ്റ് സീരിയലിലെ നന്ദുവായി മിനിസ്‌ക്രീനിലേക്ക്; നടി ഗോപിക ഗോപന്റെ ജീവിതം

പ്രണയവും പ്രണയ സാക്ഷാത്കാരവും വിവാഹവും അതിനുശേഷമുള്ള ദാമ്പത്യവുമെല്ലാം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുവാന്‍ എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. പ്രത്യേകിച്ചും സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്. എന്നാല്‍ തിരുവനന്തപുരത്തുകാരിയായ ഗോപിക ഗോപന്‍ എന്ന പത്തമാറ്റ് സീരിയലിലെ നന്ദുവിന്റെ പ്രണയം വിജയ ദാമ്പത്യത്തിന്റെ നേര്‍ ഉദാഹരണമാണ്. 16ാം വയസില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു ഗോപികയുടേത്. കൂടിപ്പോയാല്‍ ഒന്നോ രണ്ടോ വര്‍ഷം, അതിനുള്ളില്‍ പൊളിയുമെന്ന് ചുറ്റുമുള്ളവരെല്ലാം വിധിച്ച ആ പ്രണയം എല്ലാ തടസങ്ങളേയും അതിജീവിച്ച് മുന്നോട്ടു പോയത് ഏഴു വര്‍ഷത്തോളമായിരുന്നു. കണ്‍സേര്‍ട്ട് ടൂര്‍ മാനേജരായി ജോലി ചെയ്യുന്ന ഗോകുലുമായുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതിനു പിന്നാലെ ആറാം വര്‍ഷം വിവാഹനിശ്ചയമായിരുന്നു. പ്രവാസിയായിരുന്ന ഗോപികയുടെ അച്ഛന്‍ ഗോപന്‍ മകളുടെ ഇഷ്ടത്തിന് എതിരു നിന്നിരുന്നില്ല.

എന്നാല്‍ വീട്ടുകാരുടെയെല്ലാം പൂര്‍ണ സമ്മതത്തോടെ തൊട്ടടുത്ത വര്‍ഷം വിവാഹവും നടത്തി. അത്യാഢംബര വിവാഹമായിരുന്നു നടത്തിയത്. ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തിയ വിവാഹ ചടങ്ങ് വലിയ ആഘോഷത്തോടെയാണ് വീട്ടുകാര്‍ കൊണ്ടാടിയത്. തുടര്‍ന്നാണ് പത്തരമാറ്റ് സീരിയലിലേക്ക് ഗോപിക എത്തിയതും. അപ്പോഴെല്ലാം ചെറിയ കുട്ടിയായിരിക്കും, വിവാഹമൊന്നും കഴിഞ്ഞു കാണില്ലെന്നു കരുതിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിവാഹ വീഡിയോയും പുറത്തു വന്നത്. 2020ലായിരുന്നു ഗോപികയുടെ വിവാഹം. തുടര്‍ന്ന് മോഡലിംഗിലേക്കും അഭിനയത്തിലേക്കുമെല്ലാം എത്തിയ ഗോപിക സന്തോഷകരമായ വിവാഹജീവിതവും ഇപ്പോള്‍ ഒപ്പം കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഗോപികയുടെ അമ്മയുടെ ചേച്ചിയുടെ മകളുടെ വിവാഹം.

സ്വന്തം അനുജത്തിയുടെ വിവാഹം പോലെ തന്നെ ഒപ്പം നിന്ന ഗോപികയുടെ ഭര്‍ത്താവിനെ കല്യാണ ചടങ്ങിലെങ്ങും കണ്ടില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കല്യാണത്തിന് എത്താന്‍ സാധിക്കാതിരുന്ന ഗോപികയുടെ അച്ഛന്‍ സര്‍പ്രൈസായി വിവാഹറിസപ്ഷന് എത്തിയതും കുടുംബത്തിന് ഇരട്ടി സന്തോഷമായി മാറുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളാണ് ഗോപികയുടെ വീട്ടില്‍. ഗോപികയ്ക്ക് താഴെ ഒരു അനുജത്തി കൂടിയുണ്ട്. ഗോപികയുടേയും വീട്ടുകാരുടേയും ഏറെക്കാലത്തെ സ്വപ്നം കൂടിയായിരുന്നു ഈ വിവാഹം എന്നതാണ് സത്യം. ബന്ധുക്കളും സീരിയല്‍ സുഹൃത്തുക്കളും എല്ലാം അടക്കം നൂറുകണക്കിനു പേരാണ് ആഘോഷമാക്കി മാറ്റിയിരുന്ന വിവാഹചടങ്ങിലേക്ക് പങ്കുചേരാന്‍ എത്തിയത്. പിങ്ക് പട്ടുസാരിയില്‍ സര്‍വ്വാഭരണ ഭൂഷിതയായി അനുജത്തി എത്തിയപ്പോള്‍ കണ്‍നിറയെ നോക്കിനില്‍ക്കുകയായിരുന്നു ഗോപിക. അനുജത്തിയെ അതീവ സുന്ദരിയാക്കി തന്നെയാണ് ഗോപിക ഒരുക്കിയെടുത്തത്.

ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും എല്ലാം ആശീര്‍വാദത്തോടെയായിരുന്നു കല്യണ ചടങ്ങുകള്‍ നടന്നതും. അനുജത്തിയെ ഒരുക്കുന്നതു മുതല്‍ വിവാഹ ചടങ്ങുകളിലും അവസാനം ഭര്‍തൃവീട്ടിലേക്ക് യാത്രയാക്കുന്നതു വരെയും ഒപ്പം നിന്ന ഗോപിക അവസാന നിമിഷം വിങ്ങിപ്പൊട്ടുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഗോപികയുടെ അമ്മയുടെ ചേച്ചിയുടെ മകളാണ് ഇപ്പോള്‍ വിവാഹിതയായിരിക്കുന്നത്. എങ്കിലും ഒരു കുടുംബം പോലെ സ്വന്തം അനുജത്തിയെ പോലെ തന്നെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ, കല്യാണപെണ്ണ് മറ്റൊരു വീട്ടിലേക്ക് പോകുന്ന നിമിഷം സങ്കടം നിറയുകയായിരുന്നു.

patharamattu actress gopika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES