സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'വീരവണക്കം ' ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില്‍സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദര്‍ശ്,ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാര്‍ത്ഥ്,
എഡിറ്റിംഗ് -ബി അജിത് കുമാര്‍, അപ്പു ഭട്ടതിരി,
സംഘട്ടനം-മാഫിയ ശശി,സംഗീതം - പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തന്‍,സി.ജെ. കുട്ടപ്പന്‍,അഞ്ചല്‍ ഉദയകുമാര്‍,
പശ്ചാത്തല സംഗീതം - വിനു ഉദയ്,
വസ്ത്രാലങ്കാരം - ഇന്ദ്രന്‍സ് ജയന്‍,പളനി,
മേക്കപ്പ്-പട്ടണം റഷീദ്, നേമം അനില്‍,
കലാ സംവിധാനം - കെ.കൃഷ്ണന്‍കുട്ടി,
സൗണ്ട് ഡിസൈന്‍ - എന്‍. ഹരികുമാര്‍,
സൗണ്ട് ഇഫക്‌സ് - എന്‍. ഷാബു,
കളറിസ്റ്റ്-രമേഷ് അയ്യര്‍
പി ആര്‍ ഒ-
എ എസ് ദിനേശ്.