Latest News

എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെ; സായികുമാറിന്റെയും ആദ്യ ഭാര്യയുടെയും ചിത്രം പങ്കുവച്ച് മകള്‍ വൈഷ്ണവി; ഇരുവരും ഒന്നിച്ചോയെന്ന ചോദ്യവുമായി ആരാധകരും

Malayalilife
 എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെ; സായികുമാറിന്റെയും ആദ്യ ഭാര്യയുടെയും ചിത്രം പങ്കുവച്ച് മകള്‍ വൈഷ്ണവി; ഇരുവരും ഒന്നിച്ചോയെന്ന ചോദ്യവുമായി ആരാധകരും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി സായി കുമാര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വേറിട്ട കഥ പറയുന്ന സീരിയലില്‍ കനകദുര്‍ഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനില്‍ നിറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഷ്ണവി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ അച്ഛന്റെയും അമ്മയുടെയും ഒരു പഴയകാല ചിത്രം പങ്കുവച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിച്ചോ എന്നായിരുന്നു കമന്റുകളിലൊന്ന്. വൈഷ്ണവി അതിന് മറുപടിയും കൊടുക്കുന്നു. എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെയാണ് എന്നായിരുന്നു മറുപടി.

പ്രശസ്ത നടന്‍ സായി കുമാറിന്റെ മകള്‍ എന്ന വിശേഷണവും വൈഷ്ണവിക്ക് ഉണ്ട്. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്. അച്ഛന്റെ മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടര്‍ന്ന് അഭിനയരംഗത്തെത്തിയ വൈഷ്ണവിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായി കുമാര്‍ വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി സായി കുമാര്‍. 2008-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് സായി കുമാര്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോള്‍ ബിന്ദുവിനും മകള്‍ കല്യാണിയ്ക്കുമൊപ്പമാണ് സായി കുമാര്‍.

vaishnavi saikumar photo share

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES