സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ഇതുവരെ രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയും അവതാരകയും നര്‍ത്തകിയുമായ സ്വാസികയും ചിത്രം സമ്മാനിച്ച ദൃശ്യാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
മനസിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറിയെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയില്‍ ഈ വളര്‍ച്ച തനിക്കും ഒരുപാട് അഭിമാനം തരുന്നുവെന്നും സ്വാസികയുടെ കുറിപ്പില്‍ പറയുന്നു.
നാലുവര്‍ഷം മാളികപ്പുറമായ തന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനും, മലകയറാന്‍ 50വയസ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി നല്‍കിയതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് താരം നന്ദി പറയുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട ഉണ്ണി
മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി. ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.
ഈ ചിത്രത്തിലെ പ്രകടനങ്ങള്‍ക്ക് ഇതിലെ ബാലതാരങ്ങള്‍ക്ക് സ്റ്റേറ്റ് അവര്‍ഡോ നാഷണല്‍ അവര്‍ഡോ തീര്‍ച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയില്‍ ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം
Do Watch it in Theatres'' ഇതായിരുന്നു സ്വാസികയുടെ വാക്കുകള്‍.......
താനെന്തുകൊണ്ട് ഈ ചിത്രം തിരഞ്ഞെടുത്തു എന്നതിന് ഉത്തരവുമായി ഉണ്ണിമുകുന്ദന് കഴിഞ്ഞദിവസം വീഡിയോ പങ്ക് വച്ചിരുന്നു.ചിതം തീയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് താരം പങ്കുവച്ചത്.
'എന്തുകൊണ്ടാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത് എന്ന് ചോദിച്ചവരോട്. ഇതാണ് കാരണം. ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയത്തിലേയ്‌ക്കെത്താന്‍ എനിക്ക് സാധിച്ചു. സ്വാമി ശരണം.'- ഉണ്ണി മുകുന്ദന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ ദേവനന്ദ, ശ്രീപത് എന്നീ കുട്ടികളും ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ്, പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.