Latest News

നിരന്തരം അപകീര്‍ത്തിപ്പെടുത്തലും മോശം പദപ്രയോഗങ്ങള്‍ നടത്തലും; നടന്‍ ടൊവിനോ തോമസിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

Malayalilife
നിരന്തരം അപകീര്‍ത്തിപ്പെടുത്തലും മോശം പദപ്രയോഗങ്ങള്‍ നടത്തലും; നടന്‍ ടൊവിനോ തോമസിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്ക് 'പണി'യുമാണ് നടന്‍ ടൊവിനോ. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ടൊവിനോയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി താരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റാഗ്രാം ലിങ്കും നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജു കുമാര്‍ ദാമോദരന്റെ അദൃശ്യ ജാലകങ്ങള്‍ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.


 

Read more topics: # ടൊവിനോ
tovino thomas filed complaint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക