Latest News

ടോവിനോയുടെ പരാതിയില്‍ പോലീസ് കണ്ടെത്തിയ പ്രതി മാനസിക നില തകരാറിലായ യുവാവ്;  കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയില്‍

Malayalilife
ടോവിനോയുടെ പരാതിയില്‍ പോലീസ് കണ്ടെത്തിയ പ്രതി മാനസിക നില തകരാറിലായ യുവാവ്;  കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയില്‍

ന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കണ്ടെത്തിയ പ്രതി മാനസികനില തകരാറിലായ യുവാവ്. കൊല്ലം സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങള്‍ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന് പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെയാണ് ടൊവിനോ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ ഡി.സി.പി പനങ്ങാട് പൊലീസിനോട് ആവശ്യപ്പെട്ടു.

പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റാഗ്രാം ലിങ്കും നല്‍കി. കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അതേസമയം, 2018 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന നടികര്‍ തിലകം എന്ന സിനിമയുടെ പോസ്റ്റര്‍ താരം കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ജീന്‍ പോള്‍ ലാലാണ് നടികര്‍ തിലകത്തിന്റെ സംവിധായകന്‍. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജു കുമാര്‍ ദാമോദരന്റെ അദൃശ്യ ജാലകങ്ങള്‍ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍

Read more topics: # ടൊവിനോ
tovino thomas defamation case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക