Latest News

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തീപ്പൊരി ബെന്നി; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

Malayalilife
 അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തീപ്പൊരി ബെന്നി; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ബക്കര്‍ നിര്‍മ്മിച്ച് രാജേഷ് - ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി. എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.യുവനടന്‍ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ഷാജു ശ്രീധര്‍, ഫെമിനാ ജോര്‍ജ് എന്നിവരാണ് പോസ്റ്ററില്‍ വ്യത്യസ്ഥ ഗറ്റപ്പുകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തികച്ചും നാടന്‍ ലുക്കിലാണ് അഭിനേതാക്കള്‍ അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.
കെട്ടുറപ്പുള്ള ഒരു കഥയുടെ പിന്‍ബലത്തിലൂടെ അപ്പന്റേയും മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസ്സും, വെള്ളിമൂങ്ങയുടെ പ്രധാവ സഹായിയായിരുന്ന രാജേഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായില്‍ ചേട്ടായിയും മകന്‍ ബെന്നിയും, ഇവര്‍ തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം പറയുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ അപ്പന്‍, രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മകന്‍. ഈ വൈരുദ്ധ്രങ്ങള്‍ക്കിടയിലൂടെ വളരുന്ന സംഘര്‍ഷങ്ങള്‍ ,ബന്ധങ്ങളുടെ കെട്ടുറപ്പ്, പിന്നെ പ്രണയം. ഇവ തികച്ചും റിയലിസ്റ്റിക്കായും കൊച്ചു കൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ജഗദീഷുംഅര്‍ജുന്‍ അശോകനുമാണ് വട്ടക്കുട്ടായില്‍ ചേട്ടായിയേയും ബെന്നി യേയും അവതരിപ്പിക്കുന്നത്.
സമീപകാലത്ത് മികച്ച കഥാപാത്രങ്ങളുമായി എത്തിയ ജഗദീഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ വട്ടക്കുട്ടായില്‍ ചേട്ടായി.
മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോര്‍ജാണ് നായിക.
ടി.ജി.രവി, സന്തോഷ് കീഴാറ്റൂര്‍, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം.ശ്രീരാഗ് സജി.
ഛായാഗ്രഹണം - അജയ് ഫ്രാന്‍സിസ് ജോര്‍ജ്.
എഡിറ്റിംഗ് - സൂരജ്.ഈഎസ്.
കലാസംവിധാനം - മിഥുന്‍ ചാലിശ്ശേരി.
കോസ്റ്റ്യം - ഡിസൈന്‍ - ഫെമിന ജബ്ബാര്‍ .
മേക്കപ്പ് - കിരണ്‍ രാജ്.ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ - കുടമാളൂര്‍ രാജാജി.നിശ്ചല ഛായാഗ്രഹണം - അജി മസ്‌ക്കറ്റ്.
ഫിനാന്‍സ് കണ്‍ട്രോളര്‍-ഊയന്‍കപ്രശ്ശേരി.
കോ- പ്രൊഡ്യൂസേഴ്‌സ - റുവൈസ് ഷെബിന്‍ ഷിബുബക്കര്‍ ,ഫൈസല്‍ ബക്കര്‍ ,
പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് -രാജേഷ് മേനോന്‍ ,നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ്.ഈ.കുര്യന്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സെന്‍ട്രല്‍പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്.

theeppori benny poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES