Latest News

കന്നഡ ചിത്രം കാന്താരയിലെ പാട്ട് കോപ്പിയടിച്ചതെന്ന് ആരോപണവുമായി തൈക്കൂടം ബ്രിഡ്ജ്; വരാഹ രൂപം' എന്ന ഗാനം  ബാന്റിലെ നവരസം പാട്ടില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

Malayalilife
കന്നഡ ചിത്രം കാന്താരയിലെ പാട്ട് കോപ്പിയടിച്ചതെന്ന് ആരോപണവുമായി തൈക്കൂടം ബ്രിഡ്ജ്; വരാഹ രൂപം' എന്ന ഗാനം  ബാന്റിലെ നവരസം പാട്ടില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകളുമായി മുന്നേറുന്ന കന്നട ചിത്രം കാന്താരക്കെതിരെ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ്. ചിത്രത്തിലെ പ്രധാന പാട്ടുകളിലൊന്നായ വരാഹ രൂപം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് ഉന്നയിക്കുന്ന പരാതി.നേരത്തെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിഷയം ഉന്നയിച്ചു കൊണ്ട് ശക്തമായ വിമര്‍ശനം മുന്നോട്ടുവെച്ചിരുന്നു. 

ഇതിന് ശേഷമാണ് തൈക്കുടം ബ്രിഡ്ജ് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടത്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിലുണ്ട്.

അടുത്ത കാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു.

എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തൈക്കുടം ബ്രിഡ്ജ് ഒരു തരത്തിലും 'കാന്താര'യുമായി ബന്ധപ്പെട്ടതല്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഡിയോയില്‍ നമ്മുടെ 'നവരസം', 'വരാഹ രൂപം' എന്നിവ തമ്മില്‍ സമാനതകളുണ്ട്. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. അതിനാല്‍ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. കണ്ടന്റില്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അത് തങ്ങളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു', തൈക്കുടം ബ്രിഡ്ജ് പ്രതികരിച്ചു.

തിയേറ്ററുകളില്‍ കാണികള്‍ക്കിടെ ആവേശം നിറയ്ക്കുന്ന പാട്ടാണ് വരാഹരൂപം. ഗാനം റിലീസ് ആയതിന് പിന്നാലെയാണ് കോപ്പിയടിയാണെന്ന ആരോപണവുമായി പലരും രംഗത്തിത്തിയത്. ഗായകന്‍ ശിവരാമ കൃഷ്ണനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 'വരാഹ രൂപം' എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

കാന്താരയുടെ റിലീസിന് തൊട്ടുപിന്നാലെ കോപ്പിയടി ആരോപണം ഉയര്‍ന്നപ്പോള്‍ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടി നല്‍കിയിരുന്നു. തങ്ങള്‍ ഒരു ട്യൂണും കോപ്പിയടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നുമായിരുന്നു അന്ന് അജനീഷ് ചില അഭിമുഖങ്ങളില്‍ പറഞ്ഞത്.
 

thaikkudam bridge allege copyright issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES