Latest News

ഫോണ്‍ വിളിച്ചും വാട്‌സാപ്പിലൂടെയും വധഭീഷണി; സൈബര്‍ ആക്രമണം രൂക്ഷമായതോടെ പൊലീസില്‍ പരാതി നല്‍കി സുരാജ് വെഞ്ഞാറമൂട് 

Malayalilife
 ഫോണ്‍ വിളിച്ചും വാട്‌സാപ്പിലൂടെയും വധഭീഷണി; സൈബര്‍ ആക്രമണം രൂക്ഷമായതോടെ പൊലീസില്‍ പരാതി നല്‍കി സുരാജ് വെഞ്ഞാറമൂട് 

ണിപ്പൂരില്‍ നടന്ന സംഭവങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ആലുവയില്‍ അഞ്ച് വയസ്സുകാരി കൊ ല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു പറ്റം പ്രൊഫൈലുകളില്‍ നിന്ന് സംഘടിതമായി പ്രതികരണങ്ങള്‍ വന്നത്. ഇപ്പോള്‍ സൈബര്‍ ആക്രമണത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് താരത്തിന്റെ പരാതി. 

ഫോണില്‍ വിളിച്ച് വധ ഭീഷണി മുഴക്കിയെന്നും അസഭ്യ വര്‍ഷം നടത്തിയെന്നും ആരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കാക്കനാട് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മൂന്നുദിവസമായി തന്റെ ഫോണിലേക്ക് വാട്സ് ആപ്പ് കോള്‍ വഴിയും അനോണിമസ് നമ്പരുകളില്‍ നിന്നും അസഭ്യ വര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച താന്‍ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചാണ് സൈബര്‍ ആക്രമണമെന്ന് സുരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുരാജ് ഫേസ്ബുക്ക് വഴി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.

അതേസമയം കൊച്ചിയില്‍ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് സുരാജിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി 12ന് നടന്ന അപകടത്തില്‍ സുരാജിന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. അപകടത്തില്‍ പരിക്കേറ്റ മഞ്ചേരി സ്വദേശി ശര്ത് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതിലാണ്.

suraj venjaramood lodged a complaint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES