ധരിച്ചിരിക്കുന്ന ഡ്രസ് പിന്നില്‍ നിന്ന് ഇസ്തിരിയിട്ട് സണ്ണി ലിയോണ്‍; എന്റെ വാല്‍ ഇസ്തിരിയിടാന്‍ ശ്രമിക്കുന്നു എന്ന ക്യാംപ്ഷനോടെ നടി പങ്ക് വച്ച വീഡിയോ കണ്ട് ആരാധകരുടെ കിളി പോയി

Malayalilife
ധരിച്ചിരിക്കുന്ന ഡ്രസ് പിന്നില്‍ നിന്ന് ഇസ്തിരിയിട്ട് സണ്ണി ലിയോണ്‍; എന്റെ വാല്‍ ഇസ്തിരിയിടാന്‍ ശ്രമിക്കുന്നു എന്ന ക്യാംപ്ഷനോടെ നടി പങ്ക് വച്ച വീഡിയോ കണ്ട് ആരാധകരുടെ കിളി പോയി

ബോളിവുഡിലേയും ഫാഷന്‍ ലോകത്തെയും മുന്‍നിര താരമാണ് സണ്ണി ലിയോണി. സോഷ്യല്‍ മീഡിയയില്‍ സണ്ണി ലിയോണിയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. സണ്ണി ലിയോണി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സണ്ണി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'എന്റെ വാല്‍ ഇസ്തിരിയിടാന്‍ ശ്രമിക്കുന്നു,' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡ്രസ് ധരിച്ച് ഒരുങ്ങി നില്‍ക്കുന്ന താരം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പുറകില്‍ തേക്കുന്നതായാണ് വീഡിയോ.

ഡ്രസ് ഇട്ടതിന് ശേഷം ഇസ്തിരിയിടുന്നോ എന്നാണ് ആരാധകര്‍ അമ്പരപ്പോടെ തിരക്കുന്നത്. ബാക്ക് കരിഞ്ഞു പോകും എന്ന കമന്റുകളും എത്തുന്നുണ്ട്. വാല്‍ എവിടെയാണ് എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ എന്താണ് ഇങ്ങനൊരു വീഡിയോ പങ്കുവച്ചതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്.  2011 ലാണ് മ്യൂസിഷനായ ഡാനിയല്‍ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ല്‍ സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു

, നിരവധി ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ രംഗീല, ഷീറോ എന്നീ സിനിമകള്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കൊട്ട്വേഷന്‍ ഗ്യാംഗ്, കൊക കൊല, ഹെലന്‍, ദ ബാറ്റില്‍ ഒആഫ് ഭിമ കൊറേഗാന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

sunny leone ironing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES