ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കുറുക്കന് 6ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ശ്രീനിവാസന് പങ്കെടുക്കുന്നുണ്ട്.12ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.കഴിഞ്ഞ വര്‍ഷം നവംബറില്‍ കീടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഈ നവംബറില്‍ ശ്രീനിവാസന് വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഇടവേളക്കുശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മകന്റെ അച്ഛന് എന്ന ചിത്രത്തില്‍ ശ്രീനിവാസനും വിനീതും ജീവിതത്തിലെ പോലെ അച്ഛനും മകനുമായി അഭിനയിച്ചിരുന്നു. അരവിന്ദന്റെ അതിഥികളാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ച ചിത്രം .സുധീര്‍ കരമന ', ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന് ,ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസന്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി എന്നിവരാണ് കുറുക്കനിലെ മറ്റു താരങ്ങള്‍.
സുരഭിലഷ്മിക്ക് ദേശീയ പുരസ് കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാം സിംഗാണ് തിരക്കഥയും സംഭാഷണവും . സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ദൃശ്യാവിഷ്കാരം നിര്‍വഹിക്കുന്നു.വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മാണം. പി.ആര്|. ഒ വാഴൂര്‍ ജോസ്.