ആര്.ഡി.എക്സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു.നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത തമിഴ് സംവിധായകന് എസ്.ആര്.പ്രഭാകരന്, സലീല്‍ - രഞ്ജിത്ത് ,( ചതുര്‍മുഖം) ഫാന്റം പ്രവീണ്‍ (ഉദാഹരണം സുജാത ) പ്രശോഭ് വിജയന്(അന്വേഷണം) തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.
കടല്‍ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആര്.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാന്‍വാസ്സില്‍, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന മൂവിയായിരിക്കും ഇത്.ആന്റണി വര്‍ഗീസാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആര്.ഡി.എക്സില്‍ മിന്നും പ്രകടനം കാഴ്ച്ചവച്ച ആന്റെണി വര്‍ഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവല്‍ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇ
വരുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.
റോയലിന് റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ.
സംഗീതം - പശ്ചാത്തല സംഗീതം സാം.സി.എസ്.
ഛായാഗ്രഹണം - ജിതിന് സ്റ്റാന്‍ സിലോസ്.
കലാസംവിധാനം -മനു ജഗത്
മേക്കപ്പ് - അമല്‍ ചന്ദ്ര .
കോസ്റ്റും - ഡിസൈന്‍ - നിസ്സാര്‍ അഹമ്മദ്
നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ് '
സെപ്റ്റംബര്‍ പതിനാറ് ശനിയാഴ്ച്ച കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിക്കുന്നു.
ഒക്ടോബര്‍ മധ്യത്തില്‍
ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.