പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. വിജയ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുകയായിരുന്നു ഗായകന്‍ വിജയ് യേശുദാസ്. അതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് യേശുദാസിനെക്കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ഇനി മലയാളത്തില്‍ പാടില്ല എന്നുളള താരത്തിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായത്. എന്നാല്‍ അങ്ങനെയല്ല ഉദേശിച്ചതെന്നും മലയാളത്തില്‍ ഗായകര്‍ക്ക് വേണ്ട അംഗീകരവും പ്രതിഫലവും ലഭിക്കുന്നില്ലെന്നാണെന്നും ഗായകന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ തന്റെ സ്ഥിതിയെക്കുറിച്ചും വിജയ് യേശുദാസ് തുറന്നു പറഞ്ഞിരുന്നു.