Latest News

അതിമനോഹരമായ ഒരു യാത്രയുടെ തുടക്കമാണെന്ന് അറിഞ്ഞില്ല; അഞ്ചുവയസ്സുകാരന്‍ മകന് പിറന്നാള്‍ ആശംമസിച്ച് ജ്യോത്സനയുടെ കുറിപ്പ്

Malayalilife
 അതിമനോഹരമായ ഒരു യാത്രയുടെ തുടക്കമാണെന്ന് അറിഞ്ഞില്ല; അഞ്ചുവയസ്സുകാരന്‍ മകന് പിറന്നാള്‍ ആശംമസിച്ച് ജ്യോത്സനയുടെ കുറിപ്പ്

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ജ്യോത്സന. പിന്നീട് നിരവധി ഗാനങ്ങളിലൂടെ ജ്യോത്സന മലയാളികള്‍ക്ക് പ്രിയങ്കരിയായി.  ഇപ്പോള്‍ താരം മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച മനോഹരമായ കുറിപ്പ് ആണ് വൈറല്‍ ആകുന്നത്. ശിവം എന്നാണ് ജ്യോത്സനയുടെ കണ്‍മണിയുടെ പേര്. ആശുപത്രിയില്‍ വച്ച് ആദ്യമായി മകനെ കണ്ടപ്പോള്‍ മുതല്‍ അഞ്ചുവര്‍ഷം അവനോട് ഒപ്പമുള്ള മനോഹരയാത്രയാണ് ആണ് ജ്യോത്സ്‌ന ഓര്‍ത്തെടുക്കുന്നത്.

2010 ഡിസംബര്‍ 26നായിരുന്നു ജ്യോത്സ്‌നയും സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ശ്രീകാന്ത് സുരേന്ദ്രനും വിവാഹിതരായത്. തന്റെ മക  നെക്കുറിച്ചുളള മനോഹരമായ ഒരു കുറിപ്പാണ് ഇപ്പോള്‍ ജ്യോത്സന പബങ്കുവയ്ക്കുന്നത്. ജൂലൈ 9നാണ് ശിവം ജനിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ ഗായിക കുറിപ്പ് പങ്ക് വയ്ക്കുന്നത്.

വയറു നിറഞ്ഞുകഴിയുമോള്‍ അവന്റെ പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിമുതല്‍ എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന നിരാശയോടെയുള്ള നോട്ടവും.അവന്റെ കുഞ്ഞി തന്ത്രങ്ങളും.വാത്സല്യപൂര്‍ണമായ തലോടലുകളും കടന്ന്. എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും പുതിയ സംശയവുമായി അമ്മാ അമ്മാ 'അമ്മ എന്ന് നീട്ടിവിളിക്കുന്നത് അങ്ങനെ പോകുന്നു സുന്ദര അനുഭവങ്ങള്‍

ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോനുന്നു. ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നത് അതാണ്. കൗമാരപ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ ഹിഹി...നിന്റെ ജന്മദിനത്തില്‍ എനിക്ക് നിന്നോടു പറയാനുള്ളത് ഇത്രയേയുള്ളൂ.. നീ വളരണം..വളര്‍ന്ന് സ്‌നേഹവും ദയയും അനുകമ്പയും നിറഞ്ഞ ഒരു വ്യക്തിയാകണം നീ .. അതാണ് ഈ ലോകത്തിന് വേണ്ടത് അച്ഛനും അമ്മയും നിന്റെ ഒപ്പമുണ്ട്...


 

singer jyotsna shares a beautiful note on her little sons birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES