Latest News

ദീപന്റെ മേദുമോള്‍ക്ക് നൂലുകെട്ട്; ആഡംബരപൂര്‍വ്വം ആഘോഷിച്ച് താരം..! ചടങ്ങിനെത്തിയവരെ കണ്ടോ?ചിത്രങ്ങള്‍ കാണാം

Malayalilife
 ദീപന്റെ മേദുമോള്‍ക്ക് നൂലുകെട്ട്; ആഡംബരപൂര്‍വ്വം ആഘോഷിച്ച് താരം..! ചടങ്ങിനെത്തിയവരെ കണ്ടോ?ചിത്രങ്ങള്‍ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. കഴിഞ്ഞ ഏപ്രിലിലായിരുന്നു ദീപന്റെ വിവാഹം. കഴിഞ്ഞ മാസം താന്‍ അച്ഛനായതിന്റെ സന്തോഷവും താരം ആരാധകരോട് പങ്കുവച്ചിരുന്നു. മേദസ്വിനി ദീപന്‍ എന്ന കുഞ്ഞിന്റെ പേരും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങും നൂലുകെട്ടും. ചടങ്ങിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കയാണ്. 

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും  മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം.

സഹപ്രവര്‍ത്തകയായിരുന്ന മായയാണ് ദീപന്‍ വിവാഹം ചെയ്തത്. കാത്തിരിപ്പിനൊടുവില്‍ താന്‍ അച്ഛനായതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. കുഞ്ഞിക്കാലുകളുടെയും കൈകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്. തന്നെ വിട്ടു പോയ തന്റെ അമ്മ തന്നെയാണ് മകളുടെ രൂപത്തില്‍ തങ്ങള്‍ക്ക് അരികിലേക്ക് എത്തിയതെന്ന് താരം പറഞ്ഞിരുന്നു. ദീപന്റെ അമ്മയുടെ പേര് സരസ്വതിയെന്നായിരുന്നു. സരസ്വതിയുടെ പര്യായമായ മേദസ്വിനിയെന്ന പേരാണ് ദീപന്‍ മകള്‍ക്കിട്ടത്.

ഇന്നലെയായിരുന്നു ദീപന്റെ മകളുടെ പേരിടീല്‍ ചടങ്ങ്. സിനിമ-സീരിയല്‍ ലോകത്തെ അടുത്ത സുഹൃത്തുക്കലും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. സെറ്റ്  സാരിയും പൂവുമൊക്കെ ചൂടി അതിസുന്ദരിയായിട്ടാണ് മായ ചിത്രങ്ങളിലുളളത്. ബിഗ്ബോസിലെ ദീപന്റെ സുഹൃത്തുക്കളായ അര്‍ച്ചന സുശീലന്‍, ദിയ എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നു.

ബിഗ്ബോസ് താരം ബഷീര്‍ ബഷി തന്റെ രണ്ട് ഭാര്യമാര്‍ക്കും ഒപ്പമാണ് ചടങ്ങില്‍ എത്തിയത്. ഒപ്പം നടി ഇനിയയുടെ സഹോദരി സ്വാതിയും പങ്കെടുത്തു. എന്നാല്‍ ദീപന്റെ അടുത്ത സുഹൃത്തായ ആര്യയെ ചടങ്ങില്‍ കാണാത്തതിന്റെ കാരണവും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആര്യ ഡിസൈന്‍ ചെയ്ത പട്ടുടുപ്പും പാവാടയുമാണ് ചടങ്ങില്‍ മേദസ്വിനിയെ അണിയിച്ചത്. പച്ച പാവാടയും കടും മജന്ത കളര്‍ ഉടുപ്പമാണ് മേദസ്വിനിക്കായി ആര്യ ഒരുക്കിയത്. കുഞ്ഞ് ജനിച്ചപ്പോഴുളള ചിത്രങ്ങളും സീമന്തച്ചടങ്ങിന്റെ ചിത്രങ്ങളും ദീപന്‍ മുന്‍പ് പങ്കുവച്ചിരുന്നു.                                           

Read more topics: # deepan murali ,# daughter,#
singer deepan murali daughter noolukettu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES