Latest News

ബിക്കിനിയണിഞ്ഞ് ഭര്‍ത്താവിനൊപ്പം ചിത്രങ്ങള്‍...! ശില്‍പാ ഷെട്ടിയുടെ വിവാഹ വാര്‍ഷിക ചിത്രം വൈറല്‍

Malayalilife
ബിക്കിനിയണിഞ്ഞ് ഭര്‍ത്താവിനൊപ്പം ചിത്രങ്ങള്‍...! ശില്‍പാ ഷെട്ടിയുടെ വിവാഹ വാര്‍ഷിക ചിത്രം വൈറല്‍

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഒന്‍പതാം വിവാഹവാര്‍ഷികമായിരുന്നു നവംബര്‍ 22ന്. മാലിദ്വീപില്‍ ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചിരുന്നു. ബീച്ചില്‍ ഭര്‍ത്താവിനൊപ്പം ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ശില്‍പാ ഷെട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.


രാജ്കുന്ദ്രയോടൊപ്പം ബീച്ചിലിരിക്കുന്ന പ്രണയാര്‍ദ്രമായ നിമിഷങ്ങളും മാലിദ്വീപ് കാഴ്ചകളുമൊക്ക ഉണ്ടായിരുന്നെങ്കിലും തിളങ്ങുന്ന കടുംനീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍ കായുന്ന ശില്‍പയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തരംഗമായത്. 

43-ാം വയസ്സിലും ശിലപ ഇത്ര സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമായിരുന്നു ചിത്രം കണ്ടവരെല്ലാം തേടിയത്. എന്നാല്‍ ശില്പ ഷെട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നവര്‍ക്ക് അറിയാം താരത്തിന്റെ ജീവിത ശൈലി. വ്യായാമത്തിനുവേണ്ടി കൃത്യമായ സമയം കണ്ടെത്തുന്ന ശില്പ ആ ചിത്രങ്ങളും ജിമ്മില്‍ നിന്നുള്ള വിഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഭക്ഷണശീലത്തിലും ദിനചര്യകളിലും പുലര്‍ത്തുന്ന ശില്പയുടെ കൃത്യത ബോളിവുഡില്‍ പ്രശസ്തവുമാണ്. 

വിവാഹശേഷം സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്നിട്ടും ശില്പ ഷെട്ടിയുടെ ആരാധകര്‍ എണ്ണം വര്‍ധിക്കുകയാണ് ഉണ്ടായത്. ടെലിവിഷന്‍ ഷോകളിലെ സാന്നിധ്യം ഇതിനൊരു കാരണമായിരുന്നു. മറ്റൊന്ന് പ്രായത്തോടുള്ള താരസുന്ദരിയുടെ പോരാട്ടമായിരുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്ന, മനോഹരമായി വസ്ത്രം ധരിക്കുന്ന, സൗന്ദര്യത്തിന് മങ്ങലേല്‍ക്കാത്ത ശില്പ ഷെട്ടി ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു.

silpa shetty wedding anniversary pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES