ആ ഓര്‍മ്മകളില്‍ 26 വര്‍ഷം പിറകോട്ട് സഞ്ചരിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരിക്കും; കന്മദം ലൊക്കേഷനില്‍ വീണ്ടുമെത്താനുള്ള മഞ്ജു വാര്യര്‍ ആഗ്രഹം സഫലമായ നിമിഷങ്ങള്‍ പങ്ക് വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍

Malayalilife
ആ ഓര്‍മ്മകളില്‍ 26 വര്‍ഷം പിറകോട്ട് സഞ്ചരിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരിക്കും; കന്മദം ലൊക്കേഷനില്‍ വീണ്ടുമെത്താനുള്ള മഞ്ജു വാര്യര്‍ ആഗ്രഹം സഫലമായ നിമിഷങ്ങള്‍ പങ്ക് വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍

ന്മദം തീയേറ്ററുകളില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞെങ്കിലും ഇന്നും ഈ കഥാപാത്രങ്ങളെ സമ്മാനിച്ച നിമിഷങ്ങളെയും അതിലെ താരങ്ങളെയും ആരാധകര്‍ മറക്കാന്‍ ഇടയില്ല. ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കലിന് ഒപ്പം ആ ലൊക്കേഷന്‍ കാണാന്‍ വര്ഷങ്ങള്ക്ക് ശേഷം എത്തിയതാണ് മഞ്ജു. സിദ്ദുവാണ് നിമിഷങ്ങള്‍ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

സിദ്ധു പങ്ക് വച്ചതിങ്ങനെ: 
പാലക്കാട് 'എമ്പുരാന്‍' സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാന്‍ ആറു ദിവസം മുന്‍പ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനില്‍ പോയ അനുഭവം fb യില്‍  പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ   അസോസിയേറ്റ് ഡയറക്ടര്‍  ദിനേഷ് മേനോന്‍ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷന്‍ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. 

മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കണ്‍ട്രോളര്‍ ഞാനായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.

 ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനില്‍ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളില്‍ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിര്‍മ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓര്‍ക്കാനും ആ ഓര്‍മ്മകളില്‍ 26 വര്‍ഷം പിറകോട്ട്  സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളില്‍.. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിദ്ദു കുറിച്ചു.
 

Read more topics: # കന്മദം V
sidhu panakkal on manjU warrier IN kanmadam LOCATION

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES