Latest News

ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു ഫ്‌ലൈറ്റ് ഇല്ല;മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോള്‍ ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറി; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പൊട്ടിത്തെറിച്ച് നടി ശ്വേതാ മേനോന്‍

Malayalilife
ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു ഫ്‌ലൈറ്റ് ഇല്ല;മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോള്‍ ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറി; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പൊട്ടിത്തെറിച്ച് നടി ശ്വേതാ മേനോന്‍

ലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് ശ്വേത മേനോന്‍. പാലേരി മാണിക്യം, സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വ്വേദം, കളിമണ്ണ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച നടി ഇടയ്ക്കിടെ വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും അകപ്പെടാറുണ്ട്. ഇപ്പോഴിതാ, മുംബൈയില്‍ സ്ഥിരതാമസമാക്കിയ നടി അവിടെ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാന്‍  വിമാനത്താവളത്തിലെത്തിപ്പോഴുണ്ടായ സംഭവം ലൈവായി ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി.

ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു ഫ്‌ലൈറ്റ് ഇല്ലയെന്ന് വിമാനക്കമ്പനി അധികൃതര്‍. മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോള്‍ വിമാനക്കമ്പനി ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നടി ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത നടിക്ക് രാത്രിയില്‍ ഫ്‌ലൈറ്റിന്റെ സമയം 1.30തായി പുനഃക്രമീകരിച്ചു എന്ന മെസേജ് ലഭിച്ചു. ഇതെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആ വിമാനം ഒമ്പത് മണിക്ക് ടേക്ക് ഓഫ് ചെയ്തുയെന്ന് ഇന്‍ഡിഗോയുടെ ജീവനക്കാര്‍ അറിയിച്ചതായി നടി തന്റെ ലൈവ് വീഡിയോയില്‍ പറഞ്ഞു.


നടിയുടെ കുറിപ്പ് ഇങ്ങനെയാണ്:
ഇന്‍ഡിഗോ എയര്‍ലൈന്‍സ് @indigo.6e-ല്‍ എനിക്കുണ്ടായ നിരാശാജനകമായ അനുഭവമാണിത്, അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എനിക്ക് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 12 മണിക്കുള്ള ഫ്ലൈറ്റ് (6E-6701) ബുക്ക് ചെയ്തിരുന്നു, എയര്‍ലൈനുകളില്‍ നിന്ന് ലഭിച്ച SMS പ്രകാരം അത് 1.30 ലേക്ക് പുനഃക്രമീകരിച്ചു. പക്ഷേ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ 12 മണിക്ക് ഫ്ലൈറ്റ് ടേക്ക് ഓഫ് ആയി എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി!

ഞാന്‍ തനിച്ചായിരുന്നില്ല; എന്റെ അതേ അവസ്ഥയില്‍ ഏകദേശം 22 യാത്രക്കാര്‍ ഉണ്ടായിരുന്നു.എനിക്ക് നാല് മണിക്ക് ഡോക്ടറുമായി അപ്പോയിന്‍മെന്റുള്ളതാണ്. മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുള്ളവരും ഈ കൂട്ടത്തിലുണ്ട്' ശ്വേത മേനോന്‍ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പറഞ്ഞു.

തനിക്ക് തന്റെ ശരീരത്തിന്റെ പുറംഭാഗത്ത് ഒരു ശസ്ത്രക്രിയയുണ്ടെന്നും അതിനായി നാല് മണിക്ക് ഡോക്ടറെ അടിയന്തരമായി കാണാനുള്ളതാണ്. എന്നാല്‍ താന്‍ 12 മണിക്ക് ബുക്ക് ചെയ്ത വിമാനം ഒമ്പത് മണിക്ക് പോയി എന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പറഞ്ഞതായി ശ്വേത മേനോന്‍ ലൈവില്‍ പറഞ്ഞു. വിമാനക്കമ്പനിക്കെതിരെ ഡിജിസിഎക്ക് എല്ലാവരും പരാതി നല്‍കണമെന്നും നടി ലൈവില്‍ ആവശ്യപ്പെടുന്നുമുണ്ട്.

എന്തായാലും, എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോള്‍, ഹെല്‍പ്പ് ഡെസ്‌കിലെ ഒരു പ്രത്യേക സ്റ്റാഫ് സാഹചര്യം നന്നായി കൈകാര്യം ചെയ്തില്ല. ഒരു സഹായവും നല്‍കുന്നതിനുപകരം, വൈകുന്നേരം 5 മണിക്കുള്ള വിമാനം ലഭ്യമാണെങ്കിലും ഞങ്ങളെ രാത്രി 9 മണിക്കുള്ള വിമാനത്തില്‍ കയറ്റാന്‍ അവള്‍ ശ്രമിച്ചു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറല്ലാത്ത അവള്‍ വളരെ പരുഷമായി സംസാരിച്ചു.വിമാനം ബുക്ക് ചെയ്ത പണം മുഴുവനായി തിരികെ നല്‍കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പണം അടച്ചതിനാല്‍ അതിലൂടെ തന്നെ പണം തിരികെ നല്‍കാന്‍ സാധിക്കുള്ളുയെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്ക് പണം കൈയ്യില്‍ തന്നെ വേണം. കൂടാതെ അധികം തുക നഷ്ടപരിഹാരമായി നല്‍കണം. ഇനി പുതിയ ഒരു ടിക്കറ്റ് എടുക്കാന്‍ പോയാല്‍ ഇതിലും വലിയ തുകയാകുമെന്നും അതിനുള്ള നഷ്ടപരിഹാരമാണ് നല്‍കേണ്ടതെന്നും നടി ജീവനക്കാരോട് പറഞ്ഞു

ഒടുവില്‍, ഒരുപാട് അരാജകത്വങ്ങള്‍ക്ക് ശേഷം, 'പൂര്‍ണ്ണമായി ബുക്ക് ചെയ്ത' വൈകുന്നേരം 5 മണിക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് 6E-6703 ല്‍ കയറാനുള്ള ക്രമീകരണങ്ങള്‍ അവര്‍ ചെയ്തു.ഒടുവില്‍ ഞങ്ങള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തി, IndiGo6E യുടെ കൊച്ചി ഓഫീസില്‍ നിന്ന് അശ്വതിയും വിഷ്ണുവും വ്യക്തിപരമായി ക്ഷമാപണം നടത്തി.

അതിനാല്‍, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

shwetha menon video against indigo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES