ബോളിവുഡ് നടി ശ്രദ്ധ കപൂറും തിരക്കഥാകൃത്ത് രാഹുല്‍ മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ കുറച്ച് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അംബാനി കുടുംബത്തിലെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ ഇരുവരും ഒരുമിച്ചാണെത്തിയത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ശ്രദ്ധ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഒരു പര്‍പ്പിള്‍ നിറത്തിലുള്ള നൈറ്റ് സ്യൂട്ടിട്ട് കിടക്കുന്നതാണ് ചിത്രം. ഈ ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റ് 'R' എന്ന അക്ഷരമാണ്. ഇത് രാഹുല്‍ മോഡിയുടെ പേരിന്റെ ആദ്യ അക്ഷരമാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമാണ് ആരാധകര്‍ പോസ്റ്റിന് താഴെ കുറിച്ചത്.
എന്നാല്‍ സംഭവത്തില്‍ ഇരുവരും ഓദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ശ്രദ്ധ കപൂറും രണ്‍ബീര്‍ കപൂറും അഭിനയിച്ച 'തൂ ജൂത്തി മേ മക്കാറി'ന്റെ രചന രാഹുലിന്റേതാണ്. ഈ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്.<