സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ആഘാതം ഇതുവരെ മാഞ്ഞിട്ടില്ല. നിരവധി ആളുകള്‍ ആണ് ഇപ്പോഴും സഹായങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ളവര്‍ ആണ് ഇതിനോടകം സഹായം എത്തിച്ചു കഴിഞ്ഞത്. ഇതിനോടകം 110 കോടി രൂപയോളം ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിരിക്കുന്നത്.
ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി ശോഭന സഹായ വാഗ്ദാനങ്ങള്‍ ആയി എത്തിയിരിക്കുകയാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാന്‍ സാധിക്കുമോ എന്നും അവരുടെ നഷ്ടങ്ങളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്നത് അല്ല എന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താനും ഒരു ചെറിയ സംഭാവന നല്‍കിയിട്ടുണ്ട് എന്നും അതിനപ്പുറത്തേക്ക് സര്‍ക്കാരും അവിടുത്തെ ജനങ്ങളും ആവശ്യപ്പെടുന്ന എന്തുതരത്തിലുള്ള സഹായവും നല്കാന് തയ്യാറാണ് എന്നും താരം അറിയിച്ചു.
ഇതിനുവേണ്ടി താരം തന്നെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു താരം ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകള്‍ ആണ് വീഡിയോയുടെ താഴെ കമന്റുകള്‍ ആയി എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് മൂന്ന് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് നല്‍കിയത്. അനശ്വര രാജന് രണ്ടുലക്ഷം രൂപയാണ് നല്‍കിയത്. അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഫഹദും നസ്രിയയും 25 ലക്ഷം രൂപയാണ് നല്‍കിയത്. ജോജോ ജോര്‍ജ് 5 ലക്ഷം രൂപയും റിമി ടോമി, സിത്താര, പേളി മാണി, ശ്രീനിഷ് എന്നിവര്‍ അടക്കം നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.