മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ തന്നെ ഷൈനിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികള്‍ കൊണ്ടും ഷൈന്‍ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ ഷൈന്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.കപ്പിള്‍ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു പെണ്‍കുട്ടിയുമായി ചേര്‍ന്ന് നില്ക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്. പെണ്‍കുട്ടി വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്.
കറുത്ത ടീഷര്‍ട്ടും സണ്‍ഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നല്‍കാതെയാണ് ഷൈന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേഗത്തില്‍ വൈറലായി. പ്രണയത്തിലാണെന്ന കാര്യം ഷൈന്‍ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഏറെയും. എന്തുകൊണ്ടാണ് പെണ്‍കുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പങ്കിട്ടില്ലെന്ന ചോദ്യവും ആരാധകര്‍ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.
ചില നര്‍മ്മം കലര്‍ന്ന രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങള്‍ക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെണ്‍കുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരോ പൊളി എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
പൊതുവെ തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയും റീല്‍സുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ പുതിയ കപ്പിള്‍ ഫോട്ടോയെ കുറിച്ചും ആരാധകര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. പലരും പെണ്‍കുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു തവണ വിവാഹിതനായ വ്യക്തിയാണ് ഷൈന്‍. ആ ബന്ധത്തില്‍ ഒരു കുഞ്ഞും ഷൈനിനുണ്ട്.