മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. തന്റെ ശക്തമായ പ്രകടനങ്ങളിലൂടെ ഷൈന്‍ പലവട്ടം കയ്യടി നേടിയിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളും കോമഡിയുമെല്ലാം ഷൈന്‍ ഒരുപോലെ മികവോടെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രണയിനി തനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 'പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍' എന്ന് പറഞ്ഞാണ് ചേര്‍ന്നു നില്‍ക്കുന്ന മൂന്ന് ഫോട്ടോകള്‍ തനു പങ്കുവെച്ചത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഫോട്ടോയ്ക്ക് താഴെ രസകരമായ ചില കമന്റുകളും വന്നിട്ടുണ്ട്. മിക്കതിനും തനു മറുപടി നല്‍കിയിട്ടുമുണ്ട്.
അണ്ണന്‍ പെണ്ണ് കെട്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. സിംഗിള്‍സിനൊക്കെ ഒരു മോട്ടിവേഷന്‍ ആയിരുന്നു. എന്റെ മോട്ടിവേഷന്‍ പോയി' എന്ന് പറഞ്ഞു വന്ന ആളോട്, 'എപ്പോഴും സിംഗിള്‍ ആവാന്‍ പറ്റുമോ' എന്നായിരുന്നു തനുവിന്റെ ചോദ്യം.
പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി' എന്ന് പറഞ്ഞയാളോട്, 'അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചില്‍' എന്ന് ചോദിച്ച് തനു എത്തി. അങ്ങനെ മിക്ക കമന്റുകള്‍ക്കും ഷൈന്‍ ടോം ചാക്കോയുടെ പ്രണയിനി മറുപടി നല്‍കിയിട്ടുണ്ട്. രണ്ട് പേരുടെയും ഒരുപോലത്തെ പല്ലുകള്‍ ആണെന്നാണ് കൂടുതല്‍ ആളുകളുടെയും അഭിപ്രായം. അതിനൊക്കെയുള്ള മറുപടി ചിരിയില്‍ ഒതുക്കി.
ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്റെ പ്രണയിനിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്.തനു എന്ന പേര് മാത്രമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.