നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ ഫേസ് ബുക്കില്‍ കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന് ഷെയിന്‍ നിഗം. എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു. എല്ലാവരോടും നന്ദി, സ്നേഹമെന്നും ഷെയിന്‍ വ്യക്തമാക്കി.
സോള്‍വ്ഡ്, വണ്‍ ലവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 'എല്ലാ ഇഷ്യൂസും കഴിഞ്ഞു. താങ്ക്യു സോ മച്ച്! എല്ലാവരോടും നന്ദി, സ്നേഹം' എന്നും പറയുന്നതും വിഡിയോയിലുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നടനെ ഉപദേശിച്ചുകൊണ്ടും പിന്തുണച്ച് കൊണ്ടും നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളുടെ എത്തി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നടന്മാരുടെ സംഘടനയായ 'അമ്മ'യുടെയും നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഷെയ്നും ജോബിയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാമായത്. സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. ചര്‍ച്ച അവസാനിച്ചതിന് പിന്നാലെയാണ് ഷെയ്ന് പേപ്പര്‍ കത്തിക്കുന്നതിന്റെ വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
തലമുടിയില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ജോബി ജോര്‍ജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ഷെയ്ന് നിഗം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്.