തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ആര്യയും സയേഷയും. സ്ക്രീനില്‍ മികച്ച ജോഡികളായിമുന്നേറുന്നതിനിടയി ലായിരുന്നു ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്.കാപ്പാന് ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയം പറഞ്ഞതും വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.ഇപ്പോളിതാ ആര്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാലിദ്വീപിലെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. 'ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം 'അഖില്‍' ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.