പ്രശസ്ത ഗായികയും സംഗീത സംവിധായകയും അഭിനേത്രിയുമാണ് കണ്ണൂരുകാരിയായ സയനോര. സോഷ്യല്‍മീഡിയയിലൂടെയും സജീവമായ സയനോര അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണിലൂടെയാണ് സയനോര അഭിനയത്തിലും പരീക്ഷണം നടത്തിയത്. വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധ നേടിയ ഗായിക പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡാഡിക്ക് ആക്‌സിഡന്റ് പറ്റി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നായിരുന്നു താരം പറഞ്ഞത്. വേദനകളില്‍ സംഗീതത്തെ കൂട്ടുപിടിച്ച് ഒന്നിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും സയനോര പങ്കുവെച്ചിരുന്നു.
സംഗീതത്തിന് ശാരീരികവും മാനസികവുമായ വേദനകളെ അകറ്റാന്‍ സാധിക്കും. ജീവിതത്തിലെ കയ്പേറിയ ആ ദിനങ്ങളെ പാട്ടിലൂടെ മറികടക്കുകയാണ് ഗായിക സയനോരയും കുടുംബവും. ക്രിസ്മസിനോടനുബന്ധിച്ചു ഗായിക പങ്കുവച്ച വിഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. സയനോരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വിഡിയോയില്‍ കാണാനാകും. ഗായികയുടെ പിതാവ് കട്ടിലില്‍ കിടന്നുകൊണ്ടു തന്നെ ഗാനാലാപനത്തില്‍ പങ്കുചേരുന്നുണ്ട്.
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ പിതാവിന് പരുക്കേറ്റത്. ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവരും തന്റെ പിതാവിനായി പ്രാര്‍ഥിക്കണമെന്നും സയനോര അഭ്യര്‍ഥിച്ചു. പ്രയാസങ്ങളില്‍ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, 'ഇതും കടന്നുപോകും' എന്ന പ്രതീക്ഷയുടെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടാണ് ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്.
സങ്കട സമയമാണെങ്കിലും ക്രിസ്മസ് എന്ന വിശേഷദിനത്തെ മുറുകെ പിടിക്കണമെന്നും സയനോര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം സയനോരയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു. ദീപ്തി വിധുപ്രതാപ്, രഞ്ജിനി ഹരിദാസ്, ദിവ്യ പിള്ള, മധുവന്തി നാരായണ്‍, ദിവ്യ പ്രഭ തുടങ്ങിയവരെല്ലാം ആശ്വാസവുമായെത്തിയിരുന്നു. ഫിലിപ്പ് അങ്കിളിന് പെട്ടെന്ന് തന്നെ ഭേദമാവും, കൂടെത്തന്നെയുണ്ടെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ട്.