Latest News

ശ്രീനി പഴയ ശ്രീനിയായി മാറി;നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും വിമലയോടും;പവിഴമല്ലി വീണ്ടും പൂത്തുലയും; കുറുക്കന്‍ സിനിമയുടെ സെറ്റില്‍ പോയ ശ്രീനിവാസനെ കണ്ട ശേഷം സത്യന്‍ അന്തിക്കാട് കുറിച്ചത്

Malayalilife
 ശ്രീനി പഴയ ശ്രീനിയായി മാറി;നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും വിമലയോടും;പവിഴമല്ലി വീണ്ടും പൂത്തുലയും; കുറുക്കന്‍ സിനിമയുടെ സെറ്റില്‍ പോയ ശ്രീനിവാസനെ കണ്ട ശേഷം സത്യന്‍ അന്തിക്കാട് കുറിച്ചത്

സുഹൃത്തുക്കള്‍, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തില്‍ വായിക്കാന്‍ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മില്‍. മലയാളത്തിന് ഇന്നും കണ്ടാല്‍ മടുപ്പുണ്ടാവാത്ത ഒരുപിടി എവര്‍ഗ്രീന്‍ ഹിറ്റുകളാണ് ഇവര്‍ ചേര്‍ന്നൊരു സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒക്കെ സംഭവിച്ചിട്ടുള്ളത്.ഇപ്പോള്‍
തന്റെ ഉറ്റസുഹൃത്തായ ശ്രീനിവാസന്‍ വീണ്ടും സിനിമയില്‍ സജീവമായതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്...

ശ്രീനിവാസനെ പഴയ ചുറുചുറുക്കില്‍ കാണാന്‍ സാധിച്ച സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ സത്യന്‍ അന്തിക്കാട് കുറിച്ചു.സ്‌നേഹമുള്ളവരുടെ പ്രാര്‍ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂവെന്നും പ്രതീക്ഷിച്ചതിലും വേഗത്തില്‍  ശ്രീനി തിരിച്ചു വരികയാണെന്നും അദ്ദേഹം കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങനെ..

മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു-ഞാന്‍ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു. ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു..ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും..പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. 


രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന 'കുറുക്കന്‍' എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അര്‍ത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷം പോലും അരികില്‍ നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് 'കുറുക്കന്‍'. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച് നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ ആറിനാണ് ആരംഭിച്ചത്. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ശ്രുതി ജയന്‍ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍ , ജോണ്‍, ബാലാജി ഗര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


 

sathyan anthikkad fb post about sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES