Latest News

'ഈ പാട്ട് കേട്ട് ഹൃദയം ഉരുകിപ്പോയി'; മലയാളം പാടി അമ്പരപ്പിച്ച് ആഫ്രിക്കന്‍ ഗായകന്‍; 'അഴകേ വാ' തരംഗമായതോടെ അഭിനന്ദനവുമായി വിജയ് യേശുദാസും ദീപക് ദേവും 

Malayalilife
 'ഈ പാട്ട് കേട്ട് ഹൃദയം ഉരുകിപ്പോയി'; മലയാളം പാടി അമ്പരപ്പിച്ച് ആഫ്രിക്കന്‍ ഗായകന്‍; 'അഴകേ വാ' തരംഗമായതോടെ അഭിനന്ദനവുമായി വിജയ് യേശുദാസും ദീപക് ദേവും 

ആഫ്രിക്കന്‍ ഗായകന്‍ ഫസല്‍ ആലപിച്ച മലയാളം ഗാനം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. അനായാസമായ ആലാപനം കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഫസല്‍ എന്ന ആഫ്രിക്കന്‍ ഗായകന്‍. ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധേയനായ ഫസല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ 'ഗ്രാന്‍ഡ് മാസ്റ്ററിലെ' 'അഴകേ വാ' എന്ന ഗാനം പാടിയാണ് മലയാളികളുടെ മനംകവര്‍ന്നത്. 

ഏറെ ശ്രദ്ധയോടെയും ആത്മഭാവത്തോടെയും ഫസല്‍ ആലപിച്ച ഈ ഗാനം നിമിഷനേരം കൊണ്ടാണ് വൈറലായത്. പാട്ടിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. രണ്ട് മില്യണിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോ വൈറലായതോടെ ഗായകന്‍ വിജയ് യേശുദാസും സംഗീത സംവിധായകന്‍ ദീപക് ദേവും ഫസലിനെ അഭിനന്ദിച്ച് രംഗത്തെത്തി. വീഡിയോയുടെ ലിങ്ക്:  

താന്‍ പാടിയ ഈ ഗാനം ഇത്രയും മനോഹരമായി ആലപിച്ചതിന് ഫസലിന് നന്ദി അറിയിച്ചുകൊണ്ട് വിജയ് യേശുദാസ് കമന്റ് ബോക്‌സില്‍ കുറിച്ചു. തുടര്‍ന്ന് ദീപക് ദേവും പാട്ടിനെ പ്രശംസിച്ചു. 'ഹൃദയം കൊണ്ടാണ് ഫസല്‍ പാടുന്നത്. ഈ പാട്ട് കേട്ടപ്പോള്‍ എന്റെ ഹൃദയം ഉരുകിപ്പോയി' എന്നാണ് ദീപക് ദേവ് കുറിച്ചത്. പ്രധാനമായും ബോളിവുഡ് ഗാനങ്ങള്‍ പാടാറുള്ള ഫസല്‍, ഇടവേളകളില്‍ മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള വിവിധ ഭാഷാ ചിത്രങ്ങളിലെ ഗാനങ്ങളും തന്റെ കഴിവില്‍ മിഴിവോടെ അവതരിപ്പിക്കാറുണ്ട്.

african singer surprises

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES