Latest News

അച്ഛന്റെ മേല്‍വിലാസത്തില്‍ ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്; ഗായകന് ശാന്തിവിള ദിനേശിന്റെ മറുപടി

Malayalilife
 അച്ഛന്റെ മേല്‍വിലാസത്തില്‍ ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്; ഗായകന് ശാന്തിവിള ദിനേശിന്റെ മറുപടി

ലയാള സിനിമയില്‍ പ്രതിഫലം വളരെ കുറവാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ പാടില്ലെന്നും ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞതായി വാര്‍ത്ത എത്തിയത് ഏറെ ചര്‍കള്‍ക്ക് വഴിവച്ചിരുന്നു. അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മലയാളത്തില്‍ പാടില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് വിജയ് പിന്നീട് വ്യ്ക്തമാക്കിയത്. ഇപ്പോള്‍ വിജയ് യേശുദാസിന് മറുപടിയുമായി ശാന്തിവിള ദിനേശ് എത്തിയിരിക്കയാണ്.ലൈറ്റ്സ് ക്യാമറ ആക്ഷനെന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിജയ് യേശുദാസിനെക്കുറിച്ച് പറഞ്ഞത്. 

യേശുദാസ് എന്നൊരു ബ്രാന്‍ഡ് ഇല്ലായിരുന്നെങ്കില്‍ വിജയ് യേശുദാസിന് ഇപ്പോള്‍ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം താങ്കള്‍ മനസ്സിലാക്കണം. അച്ഛന്റെ മേല്‍വിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവു കൊണ്ടൊന്നുമല്ല.

അച്ഛന്റെ ഹരിമുരളീരവമോ, അച്ഛന്‍ പാടിയ ഗംഗേ.. എന്ന പാട്ടോ പടാന്‍ പറഞ്ഞാല്‍ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷില്‍ ലാപ്ടോപ്പില്‍ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസ്. മധു ബാലകൃഷ്ണന്‍ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായണ്‍ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടിടിക്കും.

ഉദയനാണ് എന്ന താരം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയില്‍ അദ്ദേഹം പാടുമ്‌ബോള്‍ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്

അച്ഛന്റെ മേല്‍വിലാസത്തില്‍ മാത്രം ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങള്‍ യേശുദാസിന് പോലും കിട്ടിയിട്ടില്ല. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തില്‍ പാടരുത്. മലയാള സിനിമക്ക് ഒരു ദോഷവും വരാന്‍ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടം ശാന്തിവിള ദിനേശ് പറഞ്ഞു.


 

Read more topics: # santhivila dinesh,# about vijay yesudas
santhivila dinesh about vijay yesudas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക