Latest News

ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു; രജനികാന്തിനെ കണ്ട സന്തോഷത്തില്‍ ഫാന്‍ മൊമെന്റ് ചിത്രവുമായി സഞ്ജു സാംസണ്‍

Malayalilife
ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു; രജനികാന്തിനെ കണ്ട സന്തോഷത്തില്‍ ഫാന്‍ മൊമെന്റ് ചിത്രവുമായി സഞ്ജു സാംസണ്‍

സൂപ്പര്‍ താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സഞ്ജു തന്നെയാണ് രജനീകാന്തിനെ കണ്ട കാര്യം സമൂഹമാധ്യമത്തില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. തമിഴ് സൂപ്പര്‍ താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും സഞ്ജു സാംസണ്‍ പ്രതികരിച്ചു.

തന്റെ ഏഴു വയസു മുതലുള്ള ആരാധന കഥാപാത്രമായ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കാണാന്‍ പറ്റിയ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.സോഷ്യല്‍ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതല്‍ താന്‍ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നു.

ഒരു ദിവസം ഞാന്‍ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു. ഒടുവില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി എന്നാണ് ഫോട്ടോ പങ്കുവച്ച് സഞ്ജു പറയുന്നത്.

സഞ്ജുവിന്റെ ഫാന്‍ മൊമെന്റ് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തു വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ചിത്രം.അതേസമയം, ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്കുമാറും ഒരു നിര്‍ണായക വേഷത്തിലുണ്ട്. രമ്യാ കൃഷ്ണനും 'ജയിലറി'ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanju V Samson (@imsanjusamson)

sanju samson fb post abiut rajanikant meet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES