നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി നിര്‍മ്മാതാവിനെ ആക്രമിച്ചുവെന്നുളള വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ സഞ്ജന നിര്‍മ്മാതാവിനെ ആക്രമിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിസംബര്‍ 24ന് വൈകിട്ട് നടന്ന വിരുന്നിനിടെ വന്ദനയുമായി നടി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സഞ്ജന ഗ്ലാസ് എടുത്ത് എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍മ്മാതാവ് പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി നോണ്‍-കൊഗ്നിസബിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് സഞ്ജനയെ പൊലീസ് സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.1983 ലൂടെയാണ് നിക്കി മോളിവുഡില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ നിക്കി സജീവമാണ്. ധമാക്കയാണ് ഏറ്റവും ഒടുവിവ് പുറത്തിറങ്ങിയ നിക്കി ഗല്‍റാണി ചിത്രം.