നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും തമ്മിലുള്ള വിവാഹം......
ഇക്കഴിഞ്ഞ മെയിലായിരുന്നു.ഏറെ നാളായി പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന് ര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിനും പ്രിയങ്കരിയായി മാറി.
സമൂഹമാധ്യമത്തില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാന്‍ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
തെലുങ്ക് സിനിമ സംവിധായകന് രവി രാജ പെനിസെട്ടിയുടെ മകന് ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.