മലയാള സിനിമാ ലോകത്തെയും താരസംഘടനയായ 'അമ്മ'യെയും ഉലച്ചുകൊണ്ട് നടി അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി കടവന്ത്ര പൊലീസ്. കേസിന്റെ ഭാഗമായി 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ടിനി ടോം അന്‍സിബയ്‌ക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശ്വേത മൊഴി നല്‍കിയത്. അന്‍സിബ മറ്റുള്ളവരെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കുകയുണ്ടായി.
കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ടിനി ടോമിന്റെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നടി നീനാ കുറുപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്‍ എന്നിവരുടെ മൊഴിയും പൊലീസ് എടുത്തിരുന്നു. അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്‍ മൊഴി നല്‍കിയത്. ഈയാഴ്ച തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്.
ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടര്‍ന്ന് ടിനി ടോമിനെ പിന്തുണച്ചും എതിര്‍ത്തും അമ്മ സംഘടനയിലെ അഭിനേതാക്കള്‍ രംഗത്തെത്തി. ടിനി ടോം അന്‍സിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. നടന്‍ ടിനി ടോമിനെതിരെയുള്ള പരാതിക്ക് പുറമെ, നടി ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ സെല്‍ എസ് ഐ രേഷ്മ എന്നിവര്‍ക്കെതിരെയും അന്‍സിബ നിയമപോരാട്ടത്തിലാണ്.
തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കഴിമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ് ഐക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്‍സിബ തൃപ്പൂണിത്തുറ ജെഎസ്എം കോടതിയെ സമീപിച്ചത്. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍, വിഷയത്തെക്കുറിച്ച് ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹില്‍പാലസ് എസ് എച്ച് ഒയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസില്‍ വിശദമായ വിവരശേഖരണവുമായി മുന്നോട്ട് പോകുന്ന കടവന്ത്ര പൊലീസ്, ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ടിനി ടോമിനെതിരെയുള്ള കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.