മലയാളികള്‍ക്കും സുപരിചിതനായ താരമാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ബോളിവുഡിലെ തന്നെ വിവാദനായകന്‍ കൂടിയാണ് സഞ്ജയ് ദത്ത്. ഇന്ത്യയെ മുഴുവന്‍ നടുക്കിയ മുംബൈ സ്ഫോടനകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സഞ്ജയ് ജയില്‍ മോചിതനായത് 2016ല്‍ മാത്രമായിരുന്നു. ഭാര്യ മാന്യതയ്ക്കൊപ്പമാണ് ഇപ്പോള്‍ സഞ്ജയുടെ ജീവിതം. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് തനിക്ക് കാന്‍സറാണെന്ന് സഞ്ജയ് തുറന്നുപറഞ്ഞത്. മൂന്നാം ഘട്ടത്തിലെത്തിയ ലങ്ങ് കാന്‍സറാണ് തനിെക്കന്ന സഞ്ജയുടെ തുറന്നുപറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാലിപ്പോള്‍ താന്‍ കാന്‍സറിനെ അതിജീവിച്ചുവെന്ന് പറഞ്ഞുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. തനിക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
താരത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10ാം പിറന്നാളാണ് ഇന്ന്. സ്‌പെഷ്യല് ദിനത്തില് തന്നെയാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷവാര്ത്ത അദ്ദേഹം അറിയിച്ചത്. കാന്‍സറിനെ തുടര്‍ന്ന് സിനിമയില് നിന്ന് അവധിയെടുക്കുകയാണെന്ന് താരം ആരാധകരെ അറിയിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു കീമോതെറാപ്പി ചികിത്സ. കാന്‌സര്‍ മാറിയതോടെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് താരം. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തില് വില്ലന് റോളിലാണ് സഞ്ജയ് ദത്ത് എത്തുന്നത്.
കുറിപ്പ് വായിക്കാം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്കും കുടുംബത്തിനും കഠിനമായ സമയമായിരുന്നു. എന്നാല് അവര്‍ പറയുന്നതുപോലെ ഏറ്റവും മികച്ച സൈനികനാണ്് ദൈവം എപ്പോഴും കഠിനമായ പോരാട്ടം നല്കുക. ഇന്ന് എന്റെ മക്കളുടെ പിറന്നാള്‍ ദിനത്തില്‍ ഈ പോരാട്ടത്തെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍. എന്റെ കുടുംബത്തിന്റെ ആരോഗ്യവും സൗഖ്യവുമാണ് അവര്‍ക്ക് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനം.
നിങ്ങള്‍ നല്കിയ പിന്തുണയും വിശ്വാസവും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. എന്റെ കൂടെ നിന്നതിനും ബുദ്ധിമുട്ടേറിയ ഈ കാലഘട്ടത്തില്‍ എന്റെ ശക്തിയായി നിലകൊണ്ടതിനും എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എല്ലാ ആരാധകരോടും നന്ദിയുള്ളവനാണ്. നിങ്ങള്‍ നല്കിയ സ്‌നേഹത്തിനും കരുണയ്ക്കും കണക്കില്ലാത്ത അനുഗ്രഹത്തിനും എന്റെ നന്ദി.
കോകിലാബെന്‍ ആശുപത്രിയിലെ ഡോ. സെവന്തിയ്ക്കും അവരുടെ ഡോക്ടര്‍മാരുടെ ടീമിനും നഴ്‌സുമാര്ക്കും മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവര് എന്നെ മികച്ച രീതിയില്‍ പരിചരിച്ചു. അവര്‍ക്കും നന്ദി