സാമൂഹിക മാധ്യമങ്ങളില്‍ ഭീകരമായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലെ സാനിയയുടെ വസ്ത്രത്തെ ചൊല്ലിയാണ് സദാചാരവാദികള്‍ സൈബര്‍ ആക്രമണം നടത്താറുള്ളത്.
അഭിനയത്തില്‍ താരം സജീവം എന്നതുപോലെ തന്നെ മോഡലിംങിലും നൃത്തരംഗത്തും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമങ്ങള്‍ക്കുള്ള മറുപടിയും നല്കിയിരുന്നു. 'സിനിമകള്‍ കിട്ടാന്‍ വേണ്ടിയാണോ കുട്ടീ, തുണി കുറയ്ക്കുന്നത്' എന്ന് വിമര്‍ശിക്കുന്നവരോട്. 'ഞാന്‍ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ' എന്ന് ഉത്തരം നല്‍കുമെന്ന് സാനിയ പറയുന്നു.
സ്‌റ്റൈലിങ് കുട്ടിക്കാലം തൊട്ടേ എനിക്കിക്കിഷ്ടമാണ്. ഉടുപ്പുകള്‍ പഴയതായാലും ഞാന്‍ ഉപേക്ഷിക്കില്ല. പുതിയ ഡ്രസ്സും പഴയതും മിക്‌സ് മാച്ച് ചെയ്തിടും. സിനിമയിലെ പ്രമോഷനായാലും, ഷോ ആയാലും വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രദ്ധിക്കാറുണ്ട്.
തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ സിനിമാ പ്രമോഷനു പോയപ്പോള്‍ അവിടെ പെണ്‍കുട്ടികള്‍ക്ക് സ്ലീവ്‌ലെസ് ഇടാന്‍ അനുവാദമില്ലെന്നു കേട്ട് അദ്ഭുതപ്പെട്ടു പോയി. നമ്മള്‍ പഠിക്കുന്ന സ്ഥലങ്ങളിലല്ലേ, പെണ്‍കുട്ടികള്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്വാതന്ത്ര്യത്തോടെ നടക്കേണ്ടത്.
ഹൈലൈറ്റ് മാളില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വിഡിയോ കണ്ടു. 'ഇത്തരം വസ്ത്രമിട്ടു വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും.' എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്? ഇത്തരം മനോഭാവമുള്ളവര്‍ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
അതുപോലെ, എന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല ഞാ ന്‍ അടിച്ചതെന്നു പറയുന്നവരുണ്ട്. പക്ഷേ, എനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് ഞാന്‍ അടിച്ചത്. അടി കിട്ടിക്കഴിഞ്ഞും അയാള്‍ ചിരിക്കുന്നതു ഞാന്‍ കണ്ടു. കൂസലില്ലാത്ത ചിരി.'' സാനിയ അഭിമുഖത്തില്‍ പറഞ്ഞു.
അമ്മ ഒരു പുലിയാണ്. 'നിനക്ക് ശരി ആണോ, എങ്കില്‍ നീ ചെയ്യൂ' എന്നാണ് എപ്പോഴും പറയുകയെന്നും നടി പങ്ക് വച്ചു.ഈയടുത്ത് തായ്ലന്‍ഡില്‍ ഫാമിലി ട്രിപ് പോയപ്പോള്‍ ഞാന്‍ ബീച്ചില്‍ ബിക്കിനിയാണ് ധരിച്ചത്. എന്റെ അമ്മയും അമ്മൂമ്മയും എല്ലാവരും ഉണ്ടായിരുന്നു. വണ്ണം വച്ച സമയത്ത് വാണിങ് തന്നു. 'സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങള്‍ ഇടണമെങ്കില്‍ വണ്ണം കുറയ്ക്കണം.' എനിക്ക് ഇട്ടാല്‍ ഇണങ്ങുന്ന ഡ്രസ്സുകളാണ് ഞാന്‍ ധിക്കുക. എനിക്കില്ലാത്ത കുഴപ്പം പിന്നെ ആര്‍ക്കാണ എന്ന് നടി ചോദിക്കുന്നു.
ഇതിനിടെ ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്്. ഗോവയില്‍ നിന്നുള്ള ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.. ഞാനും ഗോവയും എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം സാനിയ പങ്കുവെച്ചിരുന്നത്.
സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ്‌സ് എന്നിവയാണ് സാനിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍.