Latest News

ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 22ം പിറന്നാള്‍ ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; നടിയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം

Malayalilife
ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 22ം പിറന്നാള്‍ ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; നടിയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം

രുപത്തിരണ്ടാം പിറന്നാള്‍ ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 

താരങ്ങള്‍ ഉള്‍പ്പെടെ നിവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. അതേസമയം നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും നിരവധി കമന്റുകളെത്തി. 

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോളും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാര്‍ക്കുളള മറുപടിയാണെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്. 

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി താരത്തിന്റെ അരങ്ങേറ്റം. 

പിന്നീട് പ്രേതം2 , ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാനാണ് താരത്തിന്റെ പുതിയ പ്രോജക്ട്. 

 

saniya iyappan birthday dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക