മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാന്‍ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ?ഗ്ലാമറസ് വേഷങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.
എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീന്‍ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകള്‍. പല മോശമായ മെസേജുകള്‍ വരാറുണ്ട്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നതാണ്. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല', എന്നാണ് സാനിയ ഇയ്യപ്പന്‍ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിന്‍ കവര്‍ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം.
ക്വീന്‍ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായ ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍' സിനിമയില്‍ വളരെ ശക്തമായൊരു കഥാപാത്രം സാനിയ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' സിനിമയില്‍ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം സാനിയ കാഴ്ച വച്ചു. ഇടയ്ക്ക് മുന്‍ ബി?ഗ് ബോസ് താരം കൂടിയായ റംസാനുമായുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ ശ്രദ്ധനേടിയിരുന്നു.