ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയുടെ തായ്‌ലന്റിലെ അവധിയാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
തായ്ലാന്റില്‍ കൂട്ടുകാരികള്‍ക്കൊപ്പം അവധിക്കാലം ആഘോഷമാക്കുന്ന സാനിയ പങ്കുവെച്ച അതീവ ഗ്ലാമറസായ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറിയിരിക്കുകയാണ്. ബ്യൂട്ടിഫുള്‍, ഹോട്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
ബിക്കിനിയിലുള്ള നടിയുടെ ചിത്രങ്ങള്‍ ഇതിനുമുന്‍പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരു ഡാന്‍സ് ഡാന്‍സ് ഷോയിലൂടെ ശ്രദ്ധേയയായ സാനിയ മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.
16ാം വയസില്‍ 2018 ല്‍ ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തി. എന്ന് നിന്റെ മൊയതീനിലെ നായിക കാഞ്ചനമാലയുടെ ബാല്യകാലം ചെയ്തത് സാനിയ ആയിരുന്നു. പ്രേതം 2 ലും വേഷമിട്ട സാനിയ തിളങ്ങിയത് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ്. ദുല്‍ഖര്‍ സല്‍മാന്റെ കൂടെ സല്യൂട്ടിലും,മമ്മൂട്ടിയുടെ ചിത്രമായ പ്രീസ്റ്റിലും ആഭിനയിച്ച് ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയ നടി കൂടിയാണ് സാനിയ. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.