മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. യോഗ പരിശീലിക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് താരം എത്താറുണ്ട.്
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തുകയായിരുന്നു. ബിജു മേനോനും സംയുക്തയും ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു സംയുക്ത വര്‍മ്മയ്ക്ക്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം. മകന്‍ ജനിച്ചതോടെ അവന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു താരം. രണ്ടുപേരും അഭിനയിക്കാന്‍ പോവുമ്പോള്‍ മകന്റെ കാര്യം നോക്കാനാവില്ലെന്നും, അതിനാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
15 വര്‍ഷത്തിലധികമായി താരം യോഗയില്‍ സജീവമാണ്. എങ്ങനെ ഇത്രയും നന്നായി ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്.ഓണ്‍ലൈന്‍ ക്ലാസിലൂടെ യോഗ പഠനം തുടരുന്നുണ്ട് സംയുക്ത വര്‍മ്മ. സജീവമാണ് ഇടയ്ക്ക് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു സംയുക്ത വര്‍മ്മ. യോഗയുമായി ബന്ധപ്പെട്ട പരിപാടികളിലും സജീവമാണ് താരം. യോഗ ചെയ്യുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. താരത്തിന്റെ യോഗ പരിശീലനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.