Latest News

39 വയസിലും സംയുക്ത ചുള്ളത്തി തന്നെ..! ദക്ഷ് ധാര്‍മ്മിക്കിന്റെ അമ്മയാണെന്ന് കണ്ടാല്‍ പറയുമോ? പുതിയ ചിത്രങ്ങള്‍ കണ്ടോ?

Malayalilife
39 വയസിലും സംയുക്ത ചുള്ളത്തി തന്നെ..! ദക്ഷ് ധാര്‍മ്മിക്കിന്റെ അമ്മയാണെന്ന് കണ്ടാല്‍ പറയുമോ? പുതിയ ചിത്രങ്ങള്‍ കണ്ടോ?

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല.  കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത ഇപ്പോള്‍ മകനൊപ്പമുളള താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. 

സാധാരണ സെലിബ്രിറ്റികളെ പോലെ ചുമ്മാ യോഗ പരിശീലിക്കുന്ന ആളല്ല സംയുക്തമേനോന്‍. മൈസൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ പോയി പഠിച്ച സര്‍ട്ടിഫൈഡ് യോഗ പരിശീലക കൂടിയാണ് സംയുക്ത. ഹതയോഗ കേന്ദ്രയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം താരം  പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 


16 വര്‍ഷമായി സംയുക്ത യോഗയെ കൂടെ കൂടിയിട്ട്. ബിജുമേനോന്‍ ഉള്‍പെടെ കുടുംബത്തിലെല്ലാവരും തന്നെ പ്രോല്‍സാഹിപ്പിക്കുന്നതാണ് യോഗയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തന്നെ സഹായിക്കുന്നതെന്ന് സംയുക്ത വര്‍മ്മ പറഞ്ഞിരുുന്നു. ഇപ്പോള്‍ മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുളള സംയുക്തയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. വെളള നിറത്തിലെ ബനിയനും ജീന്‍സുമണിഞ്ഞ മകനെ ചേര്‍ത്ത് പിടിച്ച് അതേ വേഷത്തില്‍ തന്നെയാണ് സയുക്തയും. മുപ്പത്തൊമ്പത് വയസ്സുകാരിയായ സംയുക്ത ഇത്രയും  ചെറുപ്പമായിരിക്കുന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

കൂളിങ് ഗ്ലാസ്സൊക്കെ വച്ച് ചുളളത്തി ലുക്കില്‍ നില്‍ക്കുന്ന സംയുക്തയുടെ ഈ മാറ്റത്തിന് കാരണം യോഗയാണ്. ശരീരഭാരം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യംവെച്ചു മാത്രം യോഗ പരിശീലിക്കരുത്.തനിക്ക് ചെറുപ്പത്തില്‍ ആസ്മ ഉണ്ടായിരുന്നെന്നും എന്നാല്‍ അത് യോഗ പരിശീലിച്ചതോടെ മാറിയെന്നും സംയുക്ത വ്യക്തമാക്കുന്നു. യോഗ സ്ഥിരമാക്കിയാല്‍ ദേഷ്യം, മാനസികസമ്മര്‍ദം ഒന്നും അലട്ടില്ല.

ഇപ്പോള്‍ തൃശൂരിലെ വീട്ടില്‍ അയല്‍പക്കത്തുള്ള വീട്ടമ്മമാര്‍ക്കായി സംയുക്ത യോഗ പഠിപ്പിക്കുന്നുണ്ട്.ബിജുവേട്ടന്റെയും മകന്‍ ദക്ഷിന്റെയും കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതുകൊണ്ട് വലിയ രീതിയില്‍ ക്ലാസ് നടത്താനും സാധിക്കില്ല. മകനെ സ്‌കൂളില്‍ അയക്കും മുമ്പാണ് സംയുക്തയുടെ യോഗ പരിശീലനം.

ബിജുവേട്ടന്‍ യോഗ പഠിക്കണമെന്നൊക്കെ പറയാറുണ്ടെങ്കിലും പരിശീലിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടാറില്ല. മകന്‍ ദക്ഷിനും യോഗയോട് കാര്യമായ താല്‍പര്യമില്ലെന്നും സംയുക്ത പറയുന്നു. എങ്കിലും യോഗ കൂടുതലായി പഠിക്കാന്‍ തന്നെയാണ് സംയുക്തയുടെ ആഗ്രഹം. കഠിനമായ യോഗാഭ്യാസം പോലും ഇപ്പോള്‍ ഈസിയായി ചെയ്യാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നു

samyuktha varma new viral pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക