Latest News

ഏറ്റവും കഠിനമായ ആറ് മാസങ്ങള്‍; സെല്‍ഫി ചിത്രം പങ്ക് വച്ച് നടി സാമന്ത കുറിച്ചത്

Malayalilife
 ഏറ്റവും കഠിനമായ ആറ് മാസങ്ങള്‍; സെല്‍ഫി ചിത്രം പങ്ക് വച്ച് നടി സാമന്ത കുറിച്ചത്

സിനിമയില്‍ നിന്നും ഒരു വര്‍ഷത്തെ ഇളവേള എടുത്തിരിക്കുകയാണ് സാമന്ത. അടുത്തിടെയാണ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിരക്കുന്ന ഖുഷിയുടെ ചിത്രീകരണം സാമന്ത പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി ചര്‍ച്ചയാവുകയാണ്. ഏറ്റവും കഠിനമായ ആറ് മാസങ്ങള്‍ എന്നാണ് സമാന്ത കുറിച്ചത്. ഒരു സെല്‍ഫിയും ഇന്‍സ്റ്റഗ്രാമില്‍ സാമന്ത പങ്കുവെച്ചിട്ടുണ്ട്. 

ദൈര്‍ഘ്യമേറിയതും കഠിനവുമായ ആറ് മാസങ്ങള്‍.. അവസാനം വരെ എത്തി' സമാന്ത കുറിച്ചു. സിനിമയില്‍ നിന്നും ഒരു വര്‍ഷം നീണ്ട ഇടവേള എടുക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണിത്.  2022 അവസാനത്തോടെ, തനിക്ക് മയോസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടെന്നും അതിനായി ചികിത്സ തേടുകയായിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു. 

സാമന്ത ഇടവേള എടുക്കുന്നതായി മാനേജര്‍ സ്ഥിരീകരിച്ചിരുന്നു. വാര്‍ത്തകള്‍ ശരിയാണെന്നും മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവര്‍ യു.എസ്.എയിലേക്ക് പോകുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായാല്‍ ആറ് മാസത്തിനകം അവര്‍ തിരിച്ചെത്തും. എന്നിരുന്നാലും ഇപ്പോള്‍ ഒരു വര്‍ഷം എന്നാണ് തീരുമാനം. 

അവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം നാലാമാത്തെ ആഴ്ച്ച അവര്‍ യുഎസിലേക്ക് പോകും എന്നും മാനേജര്‍ വ്യക്തമാക്കി.

Read more topics: # സാമന്ത
samantha ruth prabhu share new pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES