Latest News

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നടന്‍ വിക്രാന്ത് മാസി; ഗോധ്ര കൂട്ടക്കൊല സിനിമയാകുമ്പോള്‍

Malayalilife
തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നടന്‍ വിക്രാന്ത് മാസി; ഗോധ്ര കൂട്ടക്കൊല സിനിമയാകുമ്പോള്‍

സിനിമകളിലും ഒടിടി സീരിസുകളിലും സജീവമാകുന്നതിനു മുന്‍പ് ബാലികാ വധു, ധരം വീര്‍, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂചടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്രാന്ത് മാസി. ഇപ്പോഴിതാ 
തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി പങ്ക് വച്ചു.

 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുക്കുന്ന 'സബര്‍മതി റിപ്പോര്‍ട്ട്' എന്ന സിനിമ പ്രഖ്യാപിച്ച ശേഷമാണ് തനിക്കെതിരെ ഭീഷണികള്‍ ഉയരുന്നത് എന്നാണ് വിക്രാന്ത് മാസി പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് വിക്രാന്ത് മാസി സംസാരിച്ചത്.

'എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ കലാകാരന്മാരാണ്, ഞങ്ങള്‍ കഥകള്‍ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെ കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും', നടന്‍ പറയുന്നു

ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്. ചിത്രം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് 'സാമൂഹിക വ്യാഖ്യാനം' എന്നാണ് എക്താ കപൂര്‍ വിശേഷിപ്പിച്ചത്. താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാല്‍ മതേതരനാണെന്നും അവര്‍ പറഞ്ഞു.

താന്‍ ഒരു ഹിന്ദുവായതിനാല്‍ ഒരു മതത്തെ കുറിച്ചും ഒരിക്കലും അഭിപ്രായം പറയില്ല. ഞാന്‍ നിങ്ങളോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു, എല്ലാ മതങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു. നിങ്ങള്‍ സിനിമ കാണണം. എന്നാല്‍ കുറ്റവാളികളുടെ പേര് ഞാന്‍ പറയും, ഒരു മതത്തിന്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിന്റെ ഭംഗി എന്നാണ് ഏക്താ കപൂര്‍ പറയുന്നത്.

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് ചിത്രത്തില്‍ എത്തുന്നത്. രഞ്ജന്‍ ചന്ദേലാണ് സംവിധാനം. ഏക്താ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് നിര്‍മാണം. സെക്ടര്‍ 36ന് ശേഷം വിക്രാന്ത് അഭിനയിക്കുന്ന ചിത്രമാണ് സബര്‍മതി.

2002 ഫെബ്രുവരി 27നാണ് സംഭവം നടക്കുന്നത്. അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി അഗ്‌നിക്കിരയായത്. സംഭവത്തില്‍ 59 പേരാണ് മരണപ്പെട്ടത്. ശേഷം 1600 ഓളം പേര്‍ കൊ ല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു കാരണമായത് ഈ സംഭവമാണ്.
 

vikrant massey reveals

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക