നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായ ടാറ്റു നീക്കം ചെയ്ത് സാമന്ത. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് വയറിനുഭാഗത്തുള്ള ടാറ്റു കാണാനില്ലെന്ന് ആരാധകരുടെ കണ്ടെത്തല്‍. 'ചൈ' എന്ന ടാറ്റു ആണ് നീക്കം ചെയ്തത്.
ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കും വിരാമമാകുകയാണ്.വിവാഹത്തിനുമുന്‍പ് പ്രണയസൂചകമായി മൂന്ന് കപ്പിള്‍ ടാറ്റു ഇരുവരും ശരീരത്ത് പച്ചകുത്തിയിരുന്നു. പുരുഷന്റെ വാരിയെല്ലുകൊണ്ടാണ് അവന്റെ പങ്കാളിക്ക് ജീവന് നല്‍കിയത് എന്നതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ രണ്ടാമത്തെ ടാറ്റു താരം വലതുവശത്തുള്ള വാരിയെല്ലിന് മുകളിലാണ് പതിപ്പിച്ചിരിക്കുന്നത്. 'ചൈ' എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു അത്.
2017 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2021 ല്‍ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിയുകയായിരുന്നു. വൈകാതെ സാമന്തയ്ക്ക് മയോസിറ്റ് എന്ന രോഗവും സ്ഥിരീകരിച്ചിരുന്നു. അതിനിടെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു.